Ultimate magazine theme for WordPress.

തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയ്ക്ക് പിന്നാലെ സംസ്ഥാന ബിജെപിയിൽ അഴിച്ചുപണി: അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി

0

തിരുവനന്തപുരം: അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി ബിജെപി സംസ്ഥാന ഭാരവാഹിപട്ടിക പുനസംഘടിപ്പിച്ചു. കാസർഗോഡ്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രസിഡന്റുമാരെയാണ് മാറ്റിയത്. പത്തനംതിട്ടയിൽ വി എ സൂരജിനെയും കോട്ടയത്ത് ജി ലിജിന് ലാലിനെയും പാലക്കാട് കെ പി മധുവിനെയും കാസർഗോഡ് രവീശതന്ത്രിയെും പുതിയ പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്ത് കെ സുരേന്ദ്രൻ തന്നെ തുടരും

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം ഇതാദ്യമായാണ് ബിജെപിയിൽ പുനസംഘടന നടക്കുന്നത്. പത്ത് വൈസ് പ്രസിഡന്റുമാരും ആറ് ജനറൽ സെക്രട്ടറിമാരും പത്ത് സെക്രട്ടറിമാരും ഉൾപ്പെടുന്ന ഭാരവാഹി പട്ടികയാണ് ബിജെപി സംസ്ഥാന അധ്യക്ഷന് പ്രഖ്യാപിച്ചത്. വക്താവായ ബി ഗോപാലകൃഷ്ണനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി. ട്രഷററായിരുന്ന ജെ ആര് പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കി. എഎന് രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. ഇ കൃഷ്ണദാസാണ് ട്രഷറർ. നടൻ കൃഷ്ണകുമാറിനെ ദേശീയ കൗൺസിൽ അംഗമാക്കി. എം ഗണേഷ് തന്നെ സംഘടനാ സെക്രട്ടറി സ്ഥാനത്ത് തുടരും. ഓഫീസ് സെക്രട്ടറിയായിരുന്ന ഗിരീശനെ ദേശീയ കൗൺസിൽ അംഗമാക്കി.

- Advertisement -

സന്ദീപ് വചസ്പതി, കെവിഎസ് ഹരിദാസ്, ടിപി സിന്ദുമോൾ എന്നിവരെ വക്താക്കളായി ഉൾപ്പെടുത്തി. ജി രാമന്നായർ, എംഎസ് സമ്പൂർണ എന്നിവരേ ദേശീയ കൗൺസിലിലേക്കും ഉള്‌പ്പെടുത്തി. ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയ പലരേയും സംസ്ഥാന സെക്രട്ടറിമാരായും വൈസ് പ്രസിഡന്റുമാരായും ഉള്‌പ്പെടുത്തിയിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.