Ultimate magazine theme for WordPress.

മാർക്ക് ജിഹാദും കേരള വിരുദ്ധത: ശശി തരൂർ; ഇഷ്ടപ്പെടാത്തതിന്റെയെല്ലാം പര്യായമായി ‘ജിഹാദ്’ ഉപയോഗിക്കുന്ന പ്രവണ അതിരുവിടുന്നു

0

ന്യൂദൽഹി: മാർക്ക് ജിഹാദ് വിവാദത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ഇത്തരത്തിലുള്ള കേരള വിരുദ്ധ പ്രവണത ഉടൻ അവസാനിപ്പിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. കേരളത്തിൽ മാർക്ക് ജിഹാദാണെന്ന ദൽഹി സർവകലാശാല പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയുടെ ആരോപണത്തെ നിഷേധിച്ച് ദൽഹി സർവകലാശാല തന്നെ രംഗത്തെത്തിയിട്ടുണ്ടെങ്കിലും കടുത്ത പ്രതിഷേധമാണ് ശശി തരൂരും ഉയർത്തിയിരിക്കുന്നത്.

ഒരാൾക്ക് ഇഷ്ടപ്പെടാത്തതിന്റെയെല്ലാം പര്യായമായി ‘ജിഹാദ്’ ഉപയോഗിക്കുന്ന പ്രവണ അതിരുവിടുന്നുണ്ടെന്ന് തരൂർ പറഞ്ഞു. ഒരു ഡി.യു അധ്യാപകന്റെ അസംബന്ധമാണ് മാർക്ക് ജിഹാദിനെ വിമർശിച്ച് ശ്രദ്ധ നേടിയത്. ഡി.യു പ്രവേശനത്തിനുള്ള പ്രധാന മാനദണ്ഡമായി മാർക്കിനെ അമിതമായി ആശ്രയിക്കുന്നത് ഞാൻ എപ്പോഴും അപലപിക്കുന്നു. എന്നാൽ ഇത് പരിഹാസ്യമാണെന്നും തരൂർ കൂട്ടിച്ചേർത്തു.

- Advertisement -

കേരളത്തിൽ ആസൂത്രിതമായി മാർക്ക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ സംഘടിത ശക്തികളുണ്ടെന്നുമായിരുന്നു രാകേഷ് കുമാർ പാണ്ഡെയുടെ ആരോപണം. രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളെ കൈപ്പിടിയിലൊതുക്കാൻ ഇടതുപക്ഷ കേന്ദ്രമായ കേരളത്തിൽ നിന്നും ആസൂത്രിത ശ്രമം നടക്കുന്നെന്നും മാർക് ജിഹാദാണ് നടത്തുന്നതെന്നുമായിരുന്നു ഇയാളുടെ പരാമർശം.

- Advertisement -

Leave A Reply

Your email address will not be published.