കലാസൃഷ്ടികൾ പൂർണമായി ആസ്വദിക്കാനാകുന്നത് തിയറ്ററിൽ, തിയറ്റർ തുറക്കുന്നതിനെ സ്വാഗതം ചെയ്ത് നടൻ ജഗദീഷ്
കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയേറ്റര്‍ തുറക്കുന്നതിനെ സ്വാഗതം ചെയ്ത് നടന്‍ ജഗദീഷ്.
തിയേറ്റേര്‍ തുറക്കുന്ന ആദ്യ ദിവസം തന്നെ പ്രേക്ഷകര്‍ ആവേശത്തോടെ വരുമെന്ന കരുതുന്നില്ലെന്നും മാസ്‌കും സാമൂഹിക അകലവും പാലിച്ച് സിനിമ കാണുന്നത് ഒരു അനുഭവമാക്കിമാറ്റാമെന്നാണ് പ്രീക്ഷിക്കുന്നതെന്നും ജഗദീഷ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്നാണ് സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലയില്‍ എന്റെ ആഗ്രഹമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു കലാസൃഷ്ടി പൂര്‍ണമായി അനുഭവിക്കാന്‍ കഴിയുന്നത് തീയേറ്ററില്‍ ആണെന്നും ഒടിടിയില്‍ അത് എത്രത്തോളം ലഭിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും അതൊരു ബദല്‍ സംവിധാനമാണെന്നും ജഗദീഷ് അഭിപ്രായപ്പെട്ടു.
- Advertisement -
ജഗദീഷിന്റെ വാക്കുകള്‍
‘തീയേറ്റര്‍ തുറക്കുന്ന ആദ്യ ദിവസങ്ങളില്‍ പ്രേകഷകര്‍ ആവേശത്തോടെ വരുമെന്ന് പ്രകതീക്ഷിക്കാന്‍ കഴിയില്ല. മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് സിനിമ കാണുന്നത് ഒരനുഭവമാക്കി മാറ്റാമെന്നാണ് പ്രീക്ഷിക്കുന്നത്. തീയേറ്റര്‍ തുറക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും പ്രശ്‌നങ്ങള്‍ പിരിഹരിച്ച് മുന്നോട്ട് പോകണമെന്നാണ് സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ ആഗ്രഹം. സിനിമ ഒരു ദൃശ്യാനുഭവമാക്കി മാറ്റുന്നതില്‍ തീയേറ്റര്‍ ഉടമകള്‍ കാര്യമായ പണിയെടുത്തിട്ടുണ്ട്. അതിന് അവര്‍ക്ക് ചിലവുകളും ഉണ്ടായിട്ടുണ്ട്. ലോണും മറ്റ് സാമ്ബത്തിക ബാധ്യതകളും അവര്‍ക്കുണ്ട്. അതുകൊണ്ട് അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങളും ന്യായമാണ്.
തീയേറ്ററില്‍ പോയി സിനിമ കാണുന്നത് പ്രത്യേക അനുഭൂതിയാണ് അനുഭവമാണ്. കലാസൃഷ്ടി നല്ലരീതിയില്‍ പൂര്‍ണമായി അനുഭവിക്കാന്‍ കഴിയുന്നതിന്റെ അവസ്ഥയുണ്ട്. അതൊക്കെ ഒടിടിയില്‍ എത്രത്തോളം ലഭിക്കുമെന്ന് പറയാന്‍ കഴിയില്ല. ഒടിടി ഒരു ബദല്‍ സംവിധാനമാണ്. ഈ സംവിധാനം കൊണ്ട് തൃപ്തിപ്പെടുന്നവര്‍ ഉണ്ടാകാം. പൂര്‍ണമായ സംതൃപ്തി തീയേറ്ററുകളില്‍ നിന്നാണ് ലഭിക്കുന്നത്. അത് കിട്ടിയില്ലെങ്കില്‍ ഒടിടിയെ ആശ്രയിക്കും. ഇനിയുള്ള കാലത്ത് ഒടിടിയില്‍ മാത്രം ആസ്വദിക്കാന്‍ കഴിയുന്ന സിനിമകള്‍ വരും. തീയേറ്ററില്‍ മാത്രം ആസ്വദിക്കാന്‍ കഴിയുന്ന വലിയ ചിത്രങ്ങള്‍ വരുമ്ബോള്‍ തീയേറ്റര്‍ അനുഭവമാക്കണം എന്ന ആഗ്രഹം ചില പ്രേക്ഷകര്‍ക്കെങ്കിലും ഉണ്ടാകും’.
അതേസമയം, തീയേറ്റര്‍ ഉടമകളുമായുള്ള സര്‍ക്കാരിന്റെ അവലോകന യോഗം നാളെ നടക്കും. യോഗത്തില്‍ വലിയ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് സിനിമ മേഖല. വിനോദ നികുതി കുറക്കാനും 10 ലക്ഷം രൂപ സര്‍ക്കാര്‍ വായ്പ നല്‍കാനുമാണ് തീയേറ്റര്‍ ഉടമകളുടെ പ്രധാന ആവശ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നികുതി ഒഴിവാക്കാനും വൈദ്യുതി ചാര്‍ജ് ഒഴിവാക്കാനും ഉടമകള്‍ ആവശ്യപ്പെടും. 50% ശതമാനം സീറ്റികളില്‍ മാത്രമാകും പ്രവേശനം അനുവദിക്കുക. 2 ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശന അനുമതി.
- Advertisement -