Ultimate magazine theme for WordPress.

സംസ്ഥാനത്ത് കൊറോണ രോഗബാധയെ തുടര്‍ന്നും ഇത് സാമ്ബത്തികമായി ഉണ്ടാക്കിയ പ്രതിസന്ധി മൂലവും ആത്മഹത്യ ചെയ്തത് നിരവധി പേരെന്ന് റിപ്പോര്‍ട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗബാധയെ തുടര്‍ന്നും ഇത് സാമ്ബത്തികമായി ഉണ്ടാക്കിയ പ്രതിസന്ധി മൂലവും ആത്മഹത്യ ചെയ്തത് നിരവധി പേരെന്ന് റിപ്പോര്‍ട്ട്.

34 പേരാണ് കൊറോണമൂലം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച്‌ വരെയുള്ള കണക്കാണിത്.

- Advertisement -

എം.കെ മുനീറിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 2018, 2019, 2020 വര്‍ഷത്തെക്കാള്‍ 2021ല്‍ ആത്മഹത്യ നിരക്ക് കൂടുതലാണെന്നും രേഖയില്‍ പറയുന്നുണ്ട്. സംസ്ഥാനത്ത് 2018ല്‍ 8320 പേരാണ് ആത്മഹത്യ ചെയ്തത്. 2019ല്‍ 8585 പേരും 2020ല്‍ 8480 പേരും ആത്മഹത്യ ചെയ്തു. 2021ല്‍ 11,142 പേരാണ് ആത്മഹത്യ ചെയ്തതെന്ന് കണക്കുകളില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതലാണിത്. 2020ലെക്കാള്‍ 2662 ആത്മഹത്യയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കൊറോണ കാലത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണിലാണ് കൂടുതല്‍ ആത്മഹത്യ ഉണ്ടായത്. നിത്യവരുമാനക്കാരും പലതരം വായ്പകളുടെ സഹായത്തോടെ ചെറിയ സംരംഭം തുടങ്ങിയവരും കൈത്തൊഴിലുകാരും അപ്രതീക്ഷിതമായുണ്ടായ അടച്ചുപൂട്ടലില്‍ പ്രതിസന്ധിയിലായി. ഇതാണ് പലരേയും ആത്മഹത്യയിലേക്ക് നയിച്ചത്.

- Advertisement -

Leave A Reply

Your email address will not be published.