Ultimate magazine theme for WordPress.

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി; ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

0

മുംബൈ: ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസില്‍ പിടിയിലായ ആര്യന്‍ഖാന്റെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച തീരുമാനമുണ്ടായേക്കും. .സെഷന്‍സ് കോടതിയില്‍ ആര്യന്‍ ഖാനുവേണ്ടി ഹാജരായത് സല്‍മാന്‍ ഖാനുവേണ്ടി വാഹനാപകടക്കേസില്‍ വാദിച്ച അമിത് ദേശായ് ആണ്. അദ്ദേഹത്തിന്റെ വാദങ്ങള്‍ക്കുള്ള മറുപടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബുധനാഴ്ച നല്‍കും.

കോര്‍ഡീലിയ എന്ന ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തുന്നതിനിടെ ഒക്ടോബര്‍ മൂന്നിനാണ് ആര്യന്‍ ഖാനേയും സുഹൃത്തുക്കളെയും എന്‍സിബി അറസ്റ്റ് ചെയ്തത്. പതിനെട്ടോളം പേരാണ് കേസില്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ആഢംബര കപ്പലിലെ റൈയ്ഡില്‍ 13 ഗ്രാം കൊക്കൈന്‍, 21 ഗ്രാം ചരസ്, എം ഡി എം എയുടെ 22 ഗുളികകള്‍, 5 ഗ്രാം എം ഡി, 1.33 ലക്ഷം രൂപ എന്നിവയാണ് എന്‍ സി ബി പിടിച്ചെടുത്തത്.

- Advertisement -

ഈ മാസം രണ്ടിനാണ് ആര്യനടക്കം ഏഴ് പേരെ ലഹരി മരുന്ന് കേസില്‍ എന്‍ സി ബി അറസ്റ്റ് ചെയ്തത്. ആര്യനും സുഹൃത്തുക്കളും സഞ്ചരിച്ച കോര്‍ഡീലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ നടന്ന റെയ്ഡിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആര്യന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ഖാനെ പാര്‍പ്പിച്ചിരിക്കുന്നത്.

- Advertisement -

Leave A Reply