Ultimate magazine theme for WordPress.

സൂരജിന് തൂക്കുകയർ ലഭിക്കാത്തതിന് കോടതി കണ്ടെത്തിയ മൂന്ന് കാരണങ്ങൾ ഇവയാണ്

0

ഉത്ര കൊലപാതക കേസ് പ്രതി സൂരജിന് തൂക്കുകയര്‍ എന്ന പരമാവധി ശിക്ഷ ലഭിക്കണമെന്നായിരുന്നു ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം.

എന്നാല്‍ ലഭിച്ചത് ഇരട്ട ജീവപര്യന്തമാണ്. അതിന് കാരണമായി കോടതി കണ്ടെത്തിയത് മൂന്ന് കാരണങ്ങളാണ്. പ്രതിക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ല. സമൂഹത്തിന് വെല്ലുവിളിയുയര്‍ത്തുന്ന കുറ്റവാളിയായി സൂരജിനെ കോടതി കണ്ടില്ല. ഒപ്പം പ്രതിയുടെ പ്രായവും കോടതി കണക്കിലെടുത്താണ് തൂക്കുകയര്‍ എന്ന പരമാവധി ശിക്ഷ ഒഴിവാക്കിയത്. ( why sooraj didnt get death sentence)

- Advertisement -

ഉത്രാ കൊലപാതക കേസ് പ്രതി സൂരജിനെ കോടതി ഇരട്ട ജീവപര്യന്തം തടവിനാണ് വിധിച്ചിരിക്കുന്നത്. വിഷവസ്തു ഉപയോഗിച്ച്‌ കൊല ചെയ്തതിന് 10 വര്‍ഷം, തെളിവ് നശിപ്പിച്ചതിന് 7 വര്‍ഷം എന്നിങ്ങനെ 17 വര്‍ഷം തടവ് ശിക്ഷയ്ക്ക് ശേഷമാണ് വധശ്രമത്തിനും, കൊലപാതകത്തിനു ഇരട്ട ജീവപര്യന്തം ശിക്ഷ.

302 നരഹത്യ ,307 വധശ്രമം, 328 വിഷവസ്തു ഉപയോഗിച്ച്‌ അപായപ്പെടുത്തല്‍, 201 തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് സൂരജിനെതിരെ ചുമത്തിയ കുറ്റങ്ങള്‍. 302 ന് 5 ലക്ഷം രൂപ പിഴയും, 328-ാം വകുപ്പിന് 25000 രൂപയും, 307-ാം വകുപ്പിന് 50000 രൂപയും, 201-ാം വകുപ്പിന് 10000 പിഴയുമാണ് വിധിച്ചിരിക്കുന്നത്.

പ്രതി സൂരജ് ജീവതകാലം മുഴുവന്‍ ജയിലില്‍ കഴിയണമെന്നാണ് ശിക്ഷാ വിധി. എന്നാല്‍ വിധിയില്‍ തൃപ്തരല്ലെന്ന് ഉത്രയുടെ കുടുംബം പ്രതികരിച്ചു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഉത്രയുടെ അമ്മയുടെ പ്രതികരണം.

ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്ബിനെ ഉപയോഗിച്ച്‌ കടിപ്പിച്ച്‌ ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്. കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വര്‍ഷവും 5 മാസവും 4 ദിവസവും പൂര്‍ത്തിയാവുമ്ബോഴാണ് വിധി എത്തിയത്. 87 സാക്ഷികള്‍, 288 രേഖകള്‍, 40 തൊണ്ടിമുതലുകള്‍ ഇത്രയുമാണ് കോടതിക്ക് മുന്നില്‍ അന്വേഷണസംഘം ഹാജരാക്കിയത്. ഡമ്മി പരീക്ഷണത്തിലൂടെയാണ് അന്വേഷണ സംഘം ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചത്. ഒരു കാരണവശാലും പ്രകോപനമുണ്ടാക്കാതെ മൂര്‍ഖന്‍ കടിക്കില്ല എന്ന വിദഗ്ധരുടെ മൊഴികളും നിര്‍ണായകമായി.

റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോടതി നടപടികളും വേഗത്തിലായിരുന്നു. വാദി ഭാഗവും പ്രതിഭാഗവും തമ്മില്‍ കോടതിയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ഉണ്ടായി. കോടതിയില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പ്രതി സൂരജ് ആവര്‍ത്തിച്ചു പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹന്‍രാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവും ഹാജരായി.

- Advertisement -

Leave A Reply

Your email address will not be published.