Ultimate magazine theme for WordPress.

ചികിത്സക്കായി കേരളത്തിലെത്തിയ പാക് പൗരന്‍മാരെ കേസില്‍ കുടുക്കി; ഹൈകോടതിയെ സമീപിച്ച്‌ സഹോദരങ്ങള്‍

0

ചികിത്സക്കായി കേരളത്തിലെത്തിയ പാക് പൗരന്‍മാരെ കേസില്‍ കുടുക്കിയത് ചോദ്യം ചെയ്ത് ഹൈകോടതിയില്‍ ഹരജി. നിയമ വിരുദ്ധമായി ഇന്ത്യയില്‍ താമസിച്ചെന്നാരോപിച്ചുള്ള കേസ് റദ്ദാക്കണമെന്നവശ്യപ്പെട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഇമ്രാന്‍ മുഹമ്മദ്, സഹോദരന്‍ അലി അസ്ഗര്‍ എന്നിവരാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.

ഇമ്രാന്‍റെ ചികിത്സക്കായി സിംഗിള്‍ എന്‍ട്രി മെഡിക്കല്‍ വിസയില്‍ 2021 ഓഗസ്റ്റ് 18നാണ് ഇവര്‍ ചെന്നൈയിലെത്തിയത്. പിറ്റേ ദിവസം എറണാകുളം വാഴക്കാലയിലെ ആമ്രി റിഹാബ് ഇന്‍റര്‍നാഷണലില്‍ അഡ്മിറ്റായി. രേഖകള്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷെന്‍ വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നു. തങ്ങള്‍ എത്തിയ വിവരം ആശുപത്രി അധികൃതര്‍ എറണാകുളം സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസില്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സെപ്തംബര്‍ 19നു ചികിത്സ അവസാനിച്ച വിവരവും ആശുപത്രി അധികൃതര്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസിനെ ഫോണില്‍ അറിയിച്ചിട്ടുണ്ട്.

- Advertisement -

പിറ്റേ ദിവസം ഷാര്‍ജ വഴി ലാഹോറിലേക്ക് മടങ്ങാന്‍ ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയെങ്കിലും പൊലീസിന്‍റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലെന്ന കാരണത്താല്‍ മടങ്ങിപ്പോകാന്‍ അനുവദിച്ചില്ല.

- Advertisement -

Leave A Reply

Your email address will not be published.