പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി; വിദ്യാഭ്യാസ വകുപ്പിന് വിമര്‍ശിച്ച് നിയമസഭാ കക്ഷി യോഗത്തില്‍ വിമര്‍ശനം
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധിയിലും അപാകതയിലും വിദ്യാഭ്യാസ വകുപ്പിനെ വിമര്‍ശിച്ച് സി പി എം. എം എല്‍ എമാര്‍. പാര്‍ട്ടിയുടെ നിയമസഭാ കക്ഷി യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്. മുഴുവന്‍ എ പ്ലസ് ജേതാക്കളുടെ എണ്ണത്തിനനുസരിച്ച് സീറ്റുണ്ടോയെന്ന് വകുപ്പ് മന്ത്രിയും പരിശോധിച്ചില്ലെന്നും സംസ്ഥാനമാകെ ഒരു യൂനിറ്റായി എടുത്തത് ശരിയായില്ലെന്നും അംഗങ്ങള്‍ ആരോപിച്ചു. ജില്ലകളുടെ ആവശ്യാനുസരണം സീറ്റ് ക്രമീകരണം വരുത്തണമെന്ന ആവശ്യം യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.
ഇത്തവണ 2019-20നേക്കാളും ഒന്നര ഇരട്ടിയിലേറെ പേര്‍ക്ക് മുഴുവന്‍ എ പ്ലസ് ലഭിച്ചിരുന്നു. ഇതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. എ പ്ലസിന്റെ കണക്ക് വിലയിരുത്താതെയാണോ സീറ്റുകളുടെ താരതമ്യം നടത്തിയതെന്ന ചോദ്യമാണ് പ്രധാനമായി ഉയര്‍ന്നത്. 85,000 ത്തോളം കുട്ടികള്‍ക്ക് ഇപ്പോഴും പ്ലസ് വണ്‍ സീറ്റ് ലഭ്യമാക്കാന്‍ സാധിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി സമ്മതിച്ചിരുന്നു.
- Advertisement -
താലൂക്ക് അടിസ്ഥാനത്തില്‍ കണക്കെടുത്ത് സീറ്റ് ക്ഷാമം പരിഹരിക്കുമെന്ന് നിയമസഭയില്‍ മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു. എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് പോലും സീറ്റ് കിട്ടാതിരുന്ന സാഹചര്യത്തിലും അലോട്ട്‌മെന്റ് തീര്‍ന്നാല്‍ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ അവകാശവാദം. മന്ത്രിക്ക് തന്നെ ഇത് തിരുത്തേണ്ടി വരികയായിരുന്നു.
- Advertisement -