Ultimate magazine theme for WordPress.

10, +2 പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി സിബിഎസ്‌ഇ; ആദ്യഘട്ടത്തില്‍ 90 മിനിട്ട് ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍

0

ന്യൂദല്‍ഹി : 10, +2 പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി സി.ബി.എസ്. ഇ. രണ്ട് ഘട്ടമായി ഓഫ്‌ലൈനായിട്ടായിരിക്കും പരീക്ഷകള്‍ നടത്തുക. ഒന്നാം ഘട്ട പരീക്ഷയില്‍ 90 മിനിട്ട് ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. പരീക്ഷകളുടെ തീയതിക്രമം ഒക്ടോബര്‍ 18 ന് പുറത്തുവിടും.

തീയതികള്‍ സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് അറിയാം.​ സമ്ബൂര്‍ണ തീയതിക്രമം പുറത്തുവിടാന്‍ ഇനിയും സമയമെടുക്കുമെങ്കിലും പരീക്ഷകള്‍ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

- Advertisement -

ആദ്യ ഘട്ടത്തില്‍ ഒബ്ജക്ടീവ് പരീക്ഷ നടത്തിയ ശേഷം മെയിന്‍ പരീക്ഷകളിലേക്ക് കടക്കാനാണ് ആലോചന. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം പ്രകാരം നവംബര്‍ ​- ഡിസംബര്‍ മാസങ്ങളിലായി പരീക്ഷകള്‍ നടത്താനാണാ സാദ്ധ്യത.

- Advertisement -

Leave A Reply