ചെന്നൈ: എത്രയും പെെട്ടന്ന് സ്കൂള്‍ തുറക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ ആറാം ക്ലാസുകാരിയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. ധര്‍മപുരി ഒസൂര്‍ ടൈറ്റന്‍ ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന രവിരാജന്‍-ഉദയകുമാരി ദമ്ബതികളുടെ മകള്‍ പ്രജ്നയെയാണ് വെള്ളിയാഴ്ച സ്റ്റാലിന് ഫോണില്‍ വിളിച്ച് സംസാരിച്ചത്.
പ്രജ്ന അയച്ച കത്തില്‍ ഫോണ്‍ നമ്ബറും കുറിച്ചിരുന്നു. വിഷമിക്കേണ്ടതില്ലെന്നും നവംബര്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കാന്‍ നടപടി സ്വീകരിച്ചുവരുകയാണെന്നും സ്റ്റാലിന് വിദ്യാര്‍ഥിനിയെ അറിയിച്ചു.
- Advertisement -
സ്കൂളില്‍ ചെന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നന്നായി പഠിക്കണമെന്നും ഉപദേശിച്ചു. മുഖ്യമന്ത്രി ഫോണില്‍ വിളിച്ചപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്ന് പ്രജ്നയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
- Advertisement -