Ultimate magazine theme for WordPress.

പത്തനംതിട്ടയില്‍ കക്കി-ഡാം തുറന്നു; പുറത്തേക്കൊഴുകുന്ന ജലം ഒരു മണിയോടെ ശബരിമല പമ്ബ ത്രിവേണിയില്‍ എത്തും

0

പത്തനംതിട്ട: ശബരിഗിരി പദ്ധതിയിലെ കക്കി- -ആനത്തോട് ഡാം രാവിലെ 11 മണിയോടെ തുറന്നു. ഇതിനു സമീപത്തെ പമ്ബാ അണക്കെട്ട് തുറക്കുന്നതിനു മുന്നോടിയായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കക്കി ഡാമിെന്‍റ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി 100 കുമക്‌സ് മുതല്‍ 200 കുമക്‌സ് വരെ വെള്ളം പുറത്തേക്ക് വിട്ടു. ജനവാസ മേഖലകളില്‍ പരമാവധി 15 സെന്‍റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാത്തവിധം ജലം പമ്ബാ നദിയിലേക്ക് ക്രമാനുഗതമായാണ് ഒഴുക്കി വിടുന്നത്.

പുറത്തേക്ക് ഒഴുകുന്ന ജലം പമ്ബാനദിയിലൂടെ ഏകദേശം ഒരു മണിയോടെ ശബരിമല പമ്ബ ത്രിവേണിയില്‍ എത്തും. ഇടുക്കി കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമാണ് കക്കി – ആനത്തോട്. 2018ലെ മഹാപ്രളയത്തിന് കാരണമായത് കക്കി ആനത്തോട് ഡാം തുറന്നതായിരുന്നു.

- Advertisement -

അതിനാല്‍ ഇത്തവണ പമ്ബാനദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടര്‍ച്ചയായി വീക്ഷിക്കുന്നുണ്ട്. പമ്ബാനദിയുടെ തീരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്‌മെന്‍റ് മുഖേന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളേയും ക്യാമ്ബുകളിലേക്ക് മാറ്റുന്നതിന് നടപടിയായിട്ടുണ്ട്. പമ്ബ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി ശേഷിയായ 986.33 മീറ്ററിലേക്ക് എത്തിയതിനാലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 984.50 മീറ്റര്‍റിലെത്തിയാല്‍ റെഡ് അലര്‍ട്ട്ര പഖ്യാപിക്കും. ഇപ്പോള്‍ ജലനിരപ്പ് 983.5 മീറ്റര്‍പിന്നിട്ടു.

- Advertisement -

Leave A Reply

Your email address will not be published.