Ultimate magazine theme for WordPress.

കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്ത് അടക്കം നാല് പേര്‍ അറസ്റ്റില്‍

0

കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്തിന് സമീപം 17കാരിയെ നാല് പേർ ചേർന്ന് പീ‍ഡിപ്പിച്ചു. പ്രണയം നടിച്ച് ആൺസുഹൃത്തും കൂട്ടുകാരും ചേർന്നാണ് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. സായൂജ് (24)
ഷിബു (32), രാഹുൽ (22), അക്ഷയ് (22) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കും.

ഈ മാസം മൂന്നിനായിരുന്നു സംഭവം. കോഴിക്കോട്ടെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച പെൺകുട്ടിക്ക് ശീതളപാനീയത്തിൽ മയക്ക് മരുന്ന് കലർത്തി നൽകിയ ശേഷമായിരുന്നു പീഡനം. സംഭവം പുറത്ത് പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. നാദാപുരം എഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കായക്കൊടി സ്വദേശികളായ മൂന്ന് പേരും കുറ്റ്യാടി സ്വദേശിയായ ഒരാളുമാണ് പൊലീസ് പിടിയിലായത്.

- Advertisement -

Leave A Reply

Your email address will not be published.