Ultimate magazine theme for WordPress.

സൊമാറ്റോയ്ക്ക് പിന്നാലെ വമ്പൻ പരിഷ്‌കാരവുമായി സ്വിഗിയും; സ്ത്രീകള്‍ക്ക് മാസത്തില്‍ 2 ദിവസം ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി

0

മുംബൈ: സൊമാറ്റോയ്ക്ക് പിന്നാലെ വമ്ബന്‍ പരിഷ്‌കാരവുമായി സ്വിഗിയും. തങ്ങളുടെ ഡെലിവറി പാര്‍ട്ണര്‍മാരായ സ്ത്രീ ജീവനക്കാര്‍ക്ക് മാസത്തില്‍ രണ്ടുദിവസം ശമ്ബളത്തോടുകൂടിയ ആര്‍ത്തവ അവധി അനുവദിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ സ്വിഗി വ്യക്തമാക്കി. ആര്‍ത്തവകാലത്ത് നിരന്തരം വണ്ടിയില്‍ യാത്ര ചെയ്യുന്നത് സ്ത്രീ ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് കമ്ബനി ആര്‍ത്തവ അവധി എന്ന തീരുമാനത്തിലേക്ക് എത്തിയത്.

തങ്ങളുടെ റെഗുലര്‍ ഡെലിവറി പാര്‍ട്ണര്‍മാരായ സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്ത് അവധി എടുക്കുന്നതിന് കാരണം ബോധിപ്പിക്കേണ്ട ആവശ്യവുമില്ല. സ്വിഗിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഡെലിവറി പാര്‍ട്ണര്‍മാരില്‍ 99 ശതമാനം സ്ത്രീകളും 45 വയസില്‍ താഴെ പ്രായമുള്ളവരാണ്. ഇതില്‍ തന്നെ 89 ശതമാനം പേരും അമ്മമാരാണ്. ആയിരത്തോളം സ്ത്രീകളാണ് സ്വിഗിയുടെ ഡെലിവറി പാര്‍ട്ണര്‍മാരായി പ്രവര്‍ത്തിക്കുന്നത്. നിലവില്‍ അധികം സ്ത്രീകള്‍ ഒന്നും ഡെലിവറി രംഗത്തേക്ക് കടന്നു വരുന്നില്ല. ഈ സാഹചര്യത്തിലാണ് വമ്ബന്‍ പരിഷ്‌കാരം ലക്ഷ്യമിട്ടുകൊണ്ട് സ്വിഗി കമ്ബനി തീരുമാനത്തിലെത്തിയത്.

- Advertisement -

നേരത്തേ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധിയുമായി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ രംഗത്തെത്തിയിരുന്നു. സൊമാറ്റോ സ്ഥാപകനും സി ഇ ഒയുമായ ദീപിന്ദര്‍ ഗോയല്‍ ശനിയാഴ്ച ഒരു ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വനിതാ ജീവനക്കാര്‍ക്കും ട്രാന്‍സ് ജെന്‍ഡര്‍ ജീവനക്കാര്‍ക്കുമാണ് അവധി. ഒരു വര്‍ഷം പത്ത് അവധി വരെ ലഭിക്കും.

എന്നാലിത് ഡെലിവറി പാര്‍ട്ണര്‍മാര്‍ക്കല്ല. സ്ഥിരം ജീവനക്കാര്‍ക്ക് മാത്രമാണ് ആര്‍ത്തവ അവധി. അതേസമയം സ്ത്രീകളായ ഡെലിവറി പാര്‍ട്ണര്‍മാര്‍ക്ക് ശൗചാലയം ആവശ്യാനുസരണം ഉപയോഗിക്കുന്നതിന് റസ്റ്റോറന്റ് ഉടമകളുമായി ഇരുകമ്ബനികളും നേരത്തെ തന്നെ ധാരണയിലെത്തിയിട്ടുണ്ട്. ഡെലിവറി പാര്‍ട്ണര്‍മാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു വേണ്ടി, അവര്‍ക്ക് സുരക്ഷിതമല്ലെന്ന് തോന്നുന്ന പ്രദേശങ്ങളിലേക്കുള്ള ഓര്‍ഡെറുകള്‍ നിരസിക്കാന്‍ അവസരമുണ്ട്. ഇതിലൂടെ കൂടുതല്‍ സ്ത്രീകളെ ഡെലിവറി രംഗത്തേക്ക് കൊണ്ടുവരാന്‍ സാധിച്ചേക്കുമെന്നാണ് സൊമാറ്റോ പറയുന്നത്.

- Advertisement -

Leave A Reply

Your email address will not be published.