Ultimate magazine theme for WordPress.

‘തറയില്‍ പായ മാത്രം വിരിച്ച്‌ കിടക്കുന്നത് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു’; കമ്ബിളി വസ്ത്രവും പുതപ്പും വേണമെന്ന് ജയിലില്‍ കഴിയുന്ന കൂടത്തായി കേസ് പ്രതി ജോളി

0

കോഴിക്കോട്: ജയിലില്‍ കമ്ബിളി വസ്ത്രം അനുവദിക്കണമെന്ന് കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ്. ശാരീരിക പ്രശ്നങ്ങളുള്ളതിനാല്‍ കമ്ബിളി വസ്ത്രവും പുതപ്പും വേണമെന്നാണ് പ്രതിയുടെ ആവശ്യം. ജില്ലാ സെഷന്‍സ് കോടതിയില്‍ കൂടത്തായി കേസ് പരിഗണിക്കുന്നതിനിടെ ജോളിയുടെ അഭിഭാഷകനാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഈ ആവശ്യം കോടതി പരിഗണിച്ചില്ല.

കൂടത്തായിയിലെ ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ജോളി കോഴിക്കോട് ജില്ലാ ജയിലിലാണ് റിമാന്‍ഡില്‍ കഴിയുന്നത്. തറയില്‍ പായ മാത്രം വിരിച്ച്‌ കിടക്കുന്നത് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും പുതപ്പും കമ്ബിളി വസ്ത്രങ്ങളും വേണമെന്നുമാണ് ആവശ്യം.

- Advertisement -

നേരത്തേ ഈ ആവശ്യമുന്നയിച്ച്‌ ജോളി ജില്ലാ ജയില്‍ സൂപ്രണ്ടിന് അപേക്ഷ നല്‍കിയിരുന്നെന്നും കോടതിയില്‍ അറിയിച്ചു. എന്നാല്‍ ജയില്‍ സൂപ്രണ്ട് വഴിയുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കോടതി മറുപടി നല്‍കി. കേസ് നവംബര്‍ 15ലേക്ക് നീട്ടി.

- Advertisement -

Leave A Reply

Your email address will not be published.