ഭാരം കുറയ്ക്കാന്‍ ഡയറ്റും വ്യായാമവുമൊക്കെ ചെയ്യുന്നവരുണ്ട്. എന്നാല്‍ ആരോഗ്യകരമായ രീതിയിലാണ് ശരീരഭാരം കുറയുന്നതെന്നും ശരീരത്തെ അത് ദോഷകരമായി ബാധിക്കുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ശരീരഭാരം എളുപ്പം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധ രൂപാലി ദത്ത വ്യക്തമാക്കുന്നു.
ദിവസവും രാവിലെ വെറും വയറ്റില്‍ ചെറുചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങണമെന്നാണ് അവര്‍ പറയുന്നത്. ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാനും ഉപാപയപ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഭക്ഷണം കഴിക്കാന്‍ ചെറിയ പ്ലേറ്റ് ഉപയോഗിക്കണം എന്നാണ് അവര്‍ പറയുന്നത്. ഇത് തലച്ചോറിനെ ഒന്ന് പറ്റിക്കാന്‍ സഹായിക്കും. ചെറിയ പ്ലേറ്റ് ആകുമ്ബോള്‍ വളരെ കുറച്ചു ഭക്ഷണം മാത്രമേ എടുക്കാന്‍ കഴിയൂ. എന്നാല്‍ പ്ലേറ്റ് നിറയെ ഭക്ഷണം ഉണ്ടെന്നു തോന്നല്‍ ഉണ്ടാക്കാനും ഇത് സഹായിക്കും.
- Advertisement -
പ്രോട്ടീനും ഫെെബറും അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി കഴിക്കുക. പ്രോട്ടീന്റെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും മികച്ച ഉറവിടമാണ് മുട്ട. പുഴുങ്ങിയോ, ഓംലെറ്റ് ആക്കിയോ തോരന്‍ ആക്കിയോ മുട്ട കഴിക്കാം. ഏറെ നേരം വയര്‍ നിറഞ്ഞതായി തോന്നിക്കാന്‍ മുട്ട കഴിക്കുന്നതിലൂടെ സാധിക്കും.
- Advertisement -