Ultimate magazine theme for WordPress.

പത്തനംതിട്ടയില്‍ കനത്ത മഴ; വനമേഖലയിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ്

0

പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ. വനമേഖലയിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. 44 ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. അപകടമേഖലകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ച്‌ തുടങ്ങി. അപ്പര്‍ കുട്ടനാട്, പന്തളം എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്.

ഇന്നലെയും ജില്ലയില്‍ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വൃഷ്ടി പ്രദേശങ്ങളിലും വനമേഖലകളിലും മഴ ശക്തമായതോടെ ഡാമുകളില്‍ നിന്നും പുറംതള്ളുന്ന ജലത്തിന്‍റെ അളവ് നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ജില്ലയിലെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് സുരക്ഷ നടപടികള്‍ക്ക് വേണ്ടി വിവിധയിടങ്ങളില്‍ യോഗം ചേരും.

- Advertisement -

അതേസമയം അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കൊല്ലം, ഇടുക്കി, തൃശൂര്‍ , മലപ്പുറം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. ഉരുള്‍ പൊട്ടല്‍ സാധ്യത മുന്‍നിര്‍ത്തി ജില്ലാ കലക്ടര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്ന കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ മഴ കുറഞ്ഞു.

അപകട ഭീഷണി നില നില്‍ക്കുന്ന ജില്ലയിലെ 28 പ്രദേശങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ ആളുകളെ മാറ്റി ത്താമസിപ്പിക്കണമെന്നായിരുന്നു കലക്റുടെ നിര്‍ദേശം. കോട്ടയം ജില്ലയില്‍ മഴയ്ക്ക് ശമനമുണ്ട്. ഇന്നലെ രാത്രി പലയിടങ്ങളിലും മഴ പെയ്തിരുന്നു. ഇതേ തുടര്‍ന്ന് ചിറ്റാര്‍ പുഴയില്‍ നേരിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നു. തീക്കായി മംഗലഗിരിയില്‍ ഇന്നലെ മണ്ണിടിച്ചിലും ഉണ്ടായി. ആളപായം ഉണ്ടായിട്ടില്ല.

- Advertisement -

Leave A Reply

Your email address will not be published.