Ultimate magazine theme for WordPress.

തെരഞ്ഞെടുപ്പ് കോഴക്കേസ്; സി.കെ ജാനുവിന്‍റെയും പ്രശാന്ത് മലവയലിന്‍റെയും ശബ്ദം പരിശോധിക്കും

0

സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ജെ.ആര്‍.പി നേതാവ് സി.കെ ജാനുവിന്‍റെയും ബി.ജെ.പി വയനാട് ജില്ലാ ജന. സെക്രട്ടറി പ്രശാന്ത് മലവയലിന്‍റെയും ശബ്ദം പരിശോധിക്കും. ഇരുവരും നവംബര്‍ അഞ്ചിന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഹാജരായി ശബ്ദ സാമ്ബിളുകള്‍ നല്‍കണം. വയനാട് ക്രൈം ബ്രാഞ്ച് നല്‍കിയ അപേക്ഷയിലാണ് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകന്‍ സി. കെ ജാനുവിന് കെ.സുരേന്ദ്രന്‍ 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസിലാണ് കോടതി ഉത്തരവ്. ജാനുവിന് തിരുവനന്തപുരത്ത് വെച്ച്‌ കെ. സുരേന്ദ്രന്‍ 10 ലക്ഷവും സുല്‍ത്താന്‍ ബത്തേരിയിലെ റിസോര്‍ട്ടില്‍ വെച്ച്‌ ബി.ജെ.പി ജില്ല ഭാരവാഹികള്‍ വഴി 25 ലക്ഷവും കൈമാറിയെന്ന് ജെ.ആര്‍.പി നേതാവ് പ്രസീത അഴീക്കോട് ആരോപിച്ചിരുന്നു. റിസോര്‍ട്ടില്‍ വെച്ച്‌ പൂജദ്രവ്യങ്ങളടങ്ങിയ സഞ്ചിയില്‍ പ്രശാന്ത് മലവയലാണ് ജാനുവിന് പണം കൈമാറിയതെന്നും പ്രസീത മൊഴി നല്‍കി. പണം കൈമാറ്റം സംബന്ധിച്ച ഫോണ്‍ സംഭാഷണവും ഇവര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

- Advertisement -

സി.കെ ജാനുവും പ്രശാന്ത് മലവയലും തമ്മിലുള്ള ഫോണ്‍ സംഭാഷണവും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഈ സംഭാഷണങ്ങളുടെ ആധികാരികത തെളിയിക്കാനാണ് ശബ്ദ സാമ്ബിള്‍ പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ ആവശ്യപ്പെട്ടത്. നേരത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെയും കേസിലെ മുഖ്യസാക്ഷി പ്രസീത അഴീക്കോടിന്‍റെയും ശബ്ദ സാമ്ബിളുകള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. കേസില്‍ സുരേന്ദ്രന്‍ ഒന്നാം പ്രതിയും സി.കെ ജാനു രണ്ടാം പ്രതിയുമാണ്.

- Advertisement -

Leave A Reply

Your email address will not be published.