Ultimate magazine theme for WordPress.

ഇടുക്കി അണക്കെട്ടിലെ രണ്ട്​ ഷട്ടറുകള്‍ അടക്കുന്നു; ഒരു ഷട്ടര്‍ 40 സെന്‍റീമീറ്ററിലേക്ക് ഉയര്‍ത്തും

0

തൊടുപുഴ: ചൊവ്വാഴ്​ച തുറന്ന ഇടുക്കി ജലസംഭരണിയിലെ ചെറുതോണി ഡാമി​െന്‍റ രണ്ട്​ ഷട്ടറുകള്‍ അടക്കാന്‍ തീരുമാനം. രണ്ട്, നാല്​ ഷട്ടറുകളാണ്​ അടക്കുക. ഇതോടൊപ്പം മൂന്നാം നമ്ബര്‍ ഷട്ടര്‍ നിലവിലെ 35 സെന്‍റീമീറ്ററിന്​ പകരം​ 40 സെ.മീ തുറന്നുവെക്കും. ഇന്ന് നടന്ന അവലോകന യോഗത്തിലാണ്​ തീരുമാനം.

2403 അടിയാണ്​ അണക്കെട്ടി​െന്‍റ പൂര്‍ണ സംഭരണശേഷി. നിലവില്‍ 2398.20 അടിയാണ്​ ജലനിരപ്പ്​. ഇത്​ സംഭരണശേഷിയുടെ 94.37 ശതമാനമാണ്​. അണക്കെട്ടില്‍ ഒാറഞ്ച്​ അലര്‍ട്ടാണ്​ നിലവിലുള്ളത്​.

- Advertisement -

ജലനിരപ്പ്​ 2398.08 അടിയായതിനെ തുടര്‍ന്ന്​ ചൊവ്വാഴ്​ച രാവിലെ 11നാണ്​ മൂന്ന്​ ഷട്ടറുകള്‍ 35 സെന്‍റിമീറ്റര്‍ വീതം തുറന്നത്​. മിനിറ്റില്‍ 60 ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക്​ ഒഴുക്കിയത്​. ഇടുക്കി ജലാസംഭരണിയിലേക്കുള്ള നീരോഴുക്ക് കുറഞ്ഞതിനാലും കാലാവസ്​ഥ അനുകൂലമായതിനാലും ആണ്​ തുറന്ന് വിടുന്ന വെള്ളത്തിന്‍റെ അളവ് കുറക്കുന്നത്​.

- Advertisement -

Leave A Reply

Your email address will not be published.