കൊട്ടാരക്കര: ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ അക്രമണത്തില്‍ കുത്തേറ്റ് ചികത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. കുന്നിക്കോട് ആവണീശ്വരം രാജീവ് നിവാസില്‍ രാഹുല്‍ (29) ആണ് മരിച്ചത്.
ബുധനാഴ്ച ദിവസം രാത്രിയിലാണ് വിജയാസ് ആശുപത്രിക്ക് മുന്നില്‍ ഇരു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കുത്തേറ്റ രാഹുല്‍ ആശുപത്രിയിലേക്ക് ഓടിക്കയറിയപ്പോള്‍ അക്രമിസംഘം പിന്നാലെയെത്തി വീണ്ടും ആക്രമിച്ചിരുന്നു. ഓപ്പറേഷന്‍ തീയേറ്ററിലും പ്രസവ മുറിയിലുമൊക്കെ രാഹുല്‍ പ്രാണരക്ഷാര്‍ത്ഥം ഓടിക്കയറിയിരുന്നു. അവശനിലയിലായ രാഹുല്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
- Advertisement -
പരിക്കേറ്റ് രണ്ട് പേര്‍ കൂടി ചികിത്സയിലാണ്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വിനീത് എന്നയാള്‍ അപകടനില തരണം ചെയ്തിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
- Advertisement -