Ultimate magazine theme for WordPress.

വീഡിയോ കോൾ കെണി : മുന്നറിയിപ്പുമായി കേരള പോലീസ്

0

വീ​ഡി​യോ കോ​ളി​ലൂ​ടെ കെ​ണി​യൊ​രു​ക്കി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ത്തി​നെ​ക്കു​റി​ച്ച്‌ മു​ന്ന​റി​യി​പ്പ് ന​ല്‍​കി കേ​ര​ളാ പോ​ലീ​സ്.

ഇ​ത്ത​രം കെ​ണി​ക​ള്‍ എ​ങ്ങ​നെ​യാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫി​ലി​പ്പൈ​ന്‍​സ്, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ റാ​ക്ക​റ്റു​ക​ളാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

 

- Advertisement -

പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം

 

അ​പ​രി​ചി​ത​രി​ല്‍ നി​ന്നു​ള്ള വീ​ഡി​യോ കാ​ളു​ക​ള്‍

സ്വീ​ക​രി​ക്കു​മ്ബോ​ള്‍ സൂ​ക്ഷി​ക്കു​ക

വാ​ട്സ് ആ​പ്, മെ​സ​ഞ്ച​ര്‍ തു​ട​ങ്ങി​യ​വ​യി​ലെ വീ​ഡി​യോ കാ​ളി​ലൂ​ടെ കെ​ണി​യൊ​രു​ക്കി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഭ​വ​ങ്ങ​ള്‍ അ​ടു​ത്തി​ടെ​യാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തു​വ​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് വ​രു​ന്ന വീ​ഡി​യോ കാ​ള്‍ അ​റ്റ​ന്‍​ഡ് ചെ​യ്താ​ല്‍ മ​റു​വ​ശ​ത്തു അ​ശ്‌​ളീ​ല വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും, വി​ന്‍​ഡോ സ്‌​ക്രീ​നി​ല്‍ ഫോ​ണ്‍ അ​റ്റ​ന്‍​ഡ് ചെ​യ്യു​ന്ന ആ​ളു​ടെ മു​ഖം ഉ​ള്‍​പ്പെ​ടെ റെ​ക്കോ​ര്‍​ഡ് ചെ​യ്തെ​ടു​ത്ത​തി​ന് ശേ​ഷം പ​ണം ആ​വ​ശ്യ​പ്പെ​ടും. ന​മ്മു​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും ഈ ​വീ​ഡി​യോ അ​യ​ച്ചു കൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​കും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക.

 

വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും യു ​ട്യൂ​ബി​ലും ഇ​ടു​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ പ​ണം വേ​ണ​മെ​ന്നു​മാ​കും ആ​വ​ശ്യം. ചി​ല​ര്‍ മാ​ന​ഹാ​നി ഭ​യ​ന്ന് പ​ണം അ​യ​ച്ചു ന​ല്‍​കി​യെ​ങ്കി​ലും ഇ​ത്ത​രം ത​ട്ടി​പ്പു സം​ഘ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് വീ​ണ്ടും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന പ​രാ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ട്. ലി​ങ്ക് സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് അ​യ​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​തോ​ടെ, ഭൂ​രി​ഭാ​ഗം പേ​രും ത​ട്ടി​പ്പു​കാ​ര്‍​ക്ക് വ​ഴ​ങ്ങും.

 

ഫേ​സ്ബു​ക് പോ​ലു​ള്ള സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​മ്മു​ടെ പൂ​ര്‍​ണ വി​വ​ര​ങ്ങ​ള്‍ നേ​ര​ത്തെ ത​ന്നെ ഇ​വ​ര്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​കും. അ​തി​നാ​ല്‍ ഇ​വ​രെ ബ്ലോ​ക്ക് ചെ​യ്ത​ത് കൊ​ണ്ടോ, ന​മ്മു​ടെ അ​ക്കൗ​ണ്ട് ഡി ​ആ​ക്ടി​വേ​റ്റ് ചെ​യ്ത​ത് കൊ​ണ്ടോ ഫ​ലം ഇ​ല്ലെ​ന്ന​ര്‍​ത്ഥം. ഫി​ലി​പ്പൈ​ന്‍​സ്, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ റാ​ക്ക​റ്റു​ക​ളാ​ണ് ഇ​തി​ല്‍ സ​ജീ​വം.

 

സൂ​ക്ഷി​ക്കു​ക.. വാ​ട്സ് ആ​പ്പി​ലൂ​ടെ അ​പ​രി​ചി​ത​രു​ടെ വീ​ഡി​യോ കാ​ളു​ക​ള്‍ സ്വീ​ക​രി​ക്കു​മ്ബോ​ള്‍ ഇ​ത്ത​രം കെ​ണി​യെ​ക്കു​റി​ച്ചു​കൂ​ടി ഓ​ര്‍​ക്കു​ക

- Advertisement -

Leave A Reply

Your email address will not be published.