അനുപമയുടെ പരാതി: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ വിവരം ധരിപ്പിച്ചിരുന്നുവെന്ന് പി.കെ. ശ്രീമതി
തിരുവനന്തപുരം: കുഞ്ഞിനെ മാതാവില്‍ നിന്ന് വേര്‍പ്പെടുത്തി സി.പി.എം നേതാവായ അച്ഛനും മാതാവും ചേര്‍ന്ന് ദത്ത് നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി മുന്‍ മന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ പി.കെ. ശ്രീമതി. അനുപമയുടെ പരാതി പരിഹരിക്കുന്നതില്‍ താന്‍ പരാജയപ്പെട്ടെന്ന് പി.കെ. ശ്രീമതി ചാനല്‍ ചര്‍ച്ചയില്‍ തുറന്നു സമ്മതിച്ചു.
അനുപമയുടെ പരാതിയെക്കുറിച്ച് താന്‍ അറിഞ്ഞത് പി.ബി അംഗം വൃന്ദ കാരാട്ട് പറഞ്ഞാണ്. വീണ്ടും പരാതി നല്‍കാന്‍ അനുപമയോട് താന്‍ ആവശ്യപ്പെടുകയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയോട് വിവരം ധരിപ്പിക്കുകയും ചെയ്തു. അനുപമയോട് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചിരുന്നതായും പി.കെ. ശ്രീമതി ചൂണ്ടിക്കാട്ടി.
- Advertisement -