Ultimate magazine theme for WordPress.

പാര്‍ട്ടി നിയമം കൈയിലെടുത്തതിന്റെ ദുരന്തമാണ് അനുപമയ്ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അവസ്ഥയ്ക്ക് കാരണം; വി.ഡി. സതീശന്‍

0

തിരുവന്തപുരം: പാര്‍ട്ടി നിയമം കൈയിലെടുത്തതിന്റെ ദുരന്തമാണ് അനുപമയ്ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അവസ്ഥയ്ക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . അനുപമയുടെ കുട്ടിയെ കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നും സതീശന്‍ പറഞ്ഞു.

പാര്‍ട്ടി നിയമം കൈയിലെടുക്കുകയാണ്. ഇവിടെ ഒരു നിയമ വ്യവസ്ഥയുണ്ട്. ആ നിയമവ്യവസ്ഥയെ മറി കടന്നുകൊണ്ട് പാര്‍ട്ടി നിയമം കൈയിലെടുക്കാന്‍ ശ്രമിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റിന്റെ മുന്നില്‍ ഒരു പാര്‍ട്ടി നേതാവിന്റെ മകള്‍ക്ക്, അവള്‍ പ്രസവിച്ച സ്വന്തം കുഞ്ഞ് എവിടെ എന്ന് ചോദിച്ചു കൊണ്ട് സമരംനടത്തേണ്ട ഗതികേടിലേക്കെത്തിച്ചത്. കുഞ്ഞിന്റെ കാര്യത്തില്‍ ദത്തെടുക്കല്‍ നിയമം എല്ലാം ലംഘിച്ചിട്ടുണ്ടെന്നും അനുപമയ്ക്ക് നീതി കിട്ടണം എന്ന ആവശ്യത്തിനൊപ്പമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

- Advertisement -

അതേസമയം, അ​നു​പ​മ​യു​ടെ മാ​താ​പി​താ​ക്ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. മ​റ്റ് ബ​ന്ധു​ക്ക​ളോ​ടും പോലീസ് വി​വ​രം തേ​ടും. അ​തി​നി​ടെ അ​നു​പ​മ​യു​ടെ കു​ട്ടി​യു​ടെ വി​വ​രം തേ​ടി കേ​ന്ദ്ര അ​ഡോ​പ്ഷ​ന്‍ റി​സോ​ഴ്സ് സ​മി​തി​ക്ക് പോ​ലീ​സ് ക​ത്ത​യ​ച്ചു. 2020 ഒ​ക്ടോ​ബ​ര്‍ 19നും 25​നും ഇ​ട​യി​ല്‍ ല​ഭി​ച്ച കു​ട്ടി​ക​ളു​ടെ വി​വ​രം ന​ല്‍​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

- Advertisement -

Leave A Reply