Ultimate magazine theme for WordPress.

മോഹന്‍ലാല്‍ ഒഴികെ പല പ്രമുഖരും അതില്‍ ഇരുന്നിട്ടുണ്ട്, ടിപ്പുവിന്റെ സിംഹാസനത്തെക്കുറിച്ചു വെളിപ്പെടുത്തലുമായി സുരേഷ്

0

കൊച്ചി: പുരാവസ്തുവിന്റെ പേരില്‍ സാമ്ബത്തിക തട്ടിപ്പു നടത്തിയ മോണ്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തെപ്പറ്റി വെളിപ്പെടുത്തി സുരേഷ്. മോണ്‍സണിനു പുരാവസ്തുക്കള്‍ കൈമാറിയ വ്യക്തിയാണ് സുരേഷ്. അതിന്റെ പേരില്‍ 10 തവണയിലധികം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സുരേഷിന്റെ മൊഴി എടുത്തിരുന്നു. മോണ്‍സണ് കൊടുത്ത സാധനങ്ങളെ പറ്റി ചോദിച്ചറിയാനാണ് വിളിപ്പിച്ചതെന്നും, അതെവിടുന്ന് കിട്ടി എന്നുമാണ് ചോദിച്ചതെന്നും സുരേഷ് പറയുന്നു

‘ഒരുപാട് വസ്തുക്കള്‍ കൊടുത്തിട്ടുണ്ട് അതിന്റെയെല്ലാം ശരിയായ പഴക്കം പറ‌ഞ്ഞുതന്നെയാണ് കൊടുത്തത്.സ്കൂള്‍ കാലം മുതലേ തനിക്ക് ആന്റിക് കളക്ഷനുകള്‍ ഉണ്ട്.അഞ്ച് വ‌ര്‍ഷമായി ബിസിനസ് നടത്തുന്നു.വാങ്ങുന്നവര്‍ അത് എന്തു ചെയ്യുന്നു എന്ന് അന്വേഷിക്കാന്‍ അവകാശം ഇല്ല ,പ്രത്യേകിച്ച്‌ മോണ്‍സണെ പോലെയുള്ള ഉന്നതബന്ധമുള്ളവരോട്.താന്‍ കള്ളം പറഞ്ഞിട്ടല്ലകൊടുത്തത്. ഏതാണ്ട് 60 വര്‍ഷം പഴക്കമുള്ള വസ്തുക്കളാണത്. ടിപ്പുവിന്റെ കസേര കാണുമ്ബോള്‍ തന്നെ അറിയാം പുതിയ വര്‍ക്കുകളാണ് അതിലുള്ളത്. മോഹന്‍ലാല്‍ ഒഴികെ പല പ്രമുഖരും അതില്‍ ഇരുന്നിട്ടുണ്ട് . ടിപ്പുവിന്റേതാണെങ്കില്‍ അതിലിരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വാക്കിംഗ് സ്റ്റിക്കാണ് മോശയുടെ വാക്കിംഗ് സ്റ്റിക്കാക്കിയത് . മരത്തിലുണ്ടാക്കിയ ഭംഗിയുള്ള ഉറിയാണ് കൃഷ്ണന്‍ വെണ്ണ കട്ടു തിന്നതാക്കിയത്. മ്യൂസിയം തുടങ്ങുമ്ബോള്‍ എല്ലാവര്‍ക്കും കാണാമല്ലോ എന്ന് കരുതി കൊടുത്തതാണ്. 80 വര്‍ഷം പഴക്കമുള്ള എഴുത്തോലയാണ് ഗണപതി എഴുതിയ മഹാഭാരതമാക്കിയത്. സാധാരണ കിട്ടുന്ന റോമന്‍ നാണയത്തെയാണ് വെള്ളിക്കാശാക്കി മാറ്റിയത്.പ്രമുഖരെ ആകര്‍ഷിക്കാന്‍ വേണ്ടിയാകണം ഇങ്ങനെ കള്ളം പറഞ്ഞത്.

- Advertisement -

പരാതി നല്‍കിയ യുവതിയെയും മാതാവിനെയും കണ്ടു പരിചയം ഉണ്ട്. ഒരുപാട് യുവതികള്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. ഇടക്ക് മാത്രമാണ് അവിടേക്ക് ചെല്ലുന്നത് അതുകൊണ്ടുതന്നെ എന്തു നടക്കുന്നു എന്നറിയില്ല. മോണ്‍സണ് കൊടുത്ത കാശ് പലിശയ്ക്കെടുത്തതാണ്. പലിശക്കാരുടെ ഭാഗത്തുനിന്നും ഭീഷണിയുണ്ട്.വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് സത്യം അറിഞ്ഞത്.കൃത്യമായ രേഖകള്‍ കാണിച്ചു തന്നതിനാല്‍ സംശയങ്ങളൊന്നും തോന്നിയില്ല.നിലവില്‍ മൂന്നു കോടി 30 ലക്ഷം രൂപ നല്‍കാനുണ്ട്’- സുരേഷ് പറയുന്നു .

- Advertisement -

Leave A Reply

Your email address will not be published.