തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്തെടുപ്പ് തുടര്‍നടപടികള്‍ സ്റ്റേ ചെയ്തു. തിരുവനന്തപുരം കുടുംബ കോടതിയാണ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.കുഞ്ഞിനെ ഉപേക്ഷിച്ചതാണോയെന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് കോടതി നിര്‍ദേശം നല്‍കി.
ഡി എന്‍ എ പരിശോധന നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ദത്ത് വിവാദത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.വിഷയത്തില്‍ നവംബര്‍ ഒന്നിന് കോടതി വിശദമായ വാദം കേള്‍ക്കും.
- Advertisement -
കോടതി തീരുമാനം വരും വരെ കുഞ്ഞ് ആന്ധ്രാപ്രദേശിലെ ദമ്ബതികള്‍ക്കൊപ്പം തുടരും. ശിശുക്ഷേമ സമിതിയുടെ സത്യവാങ്മൂലത്തെ കോടതി വിമര്‍ശിച്ചു. സത്യവാങ്മൂലം നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് കോടതി കുറ്റപ്പെടുത്തി. അതേസമയം വിധിയില്‍ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു.
- Advertisement -