Ultimate magazine theme for WordPress.

പാലക്കാട് ശക്തമായ മഴ; മണ്ണാര്‍ക്കാട് മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി

0

പാലക്കാട് മണ്ണാര്‍ക്കാട് മേഖലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. തത്തേങ്ങലം പ്രദേശത്തെ വീടുകളിലാണ് വെള്ളം കയറിയത്. ഇന്നലെയും മണ്ണാര്‍ക്കാട് സൈലന്റ് വാലി മേഖലയില്‍ ശക്തമായ മഴയും, മഴവെള്ളപ്പാച്ചിലും അനുഭവപ്പെട്ടിരുന്നു. തത്തേങ്ങലം ചെറുകുളം ഭാഗത്തേക്കുള്ള നടപ്പാലം മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയത് നാട്ടുകാരെ ദുരിതത്തിലാക്കി.

അതേസമയം സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളില്‍ കാലാവസ്ഥാവകുപ്പ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

- Advertisement -

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

25-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍

26-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

27-10-2021:പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.