തിരുവനന്തപുരം: ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന് പിന്തുണയുമായി സിപിഎം. ഷിജുഖാന്‍ നിയമപ്രകാരം നടത്താനുള്ള കാര്യങ്ങള്‍ മാത്രമാണ് ചെയ്തതെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
കട്ടുകൊണ്ട് പോയി എന്ന് പറഞ്ഞ അനുപമ തന്നെ കുട്ടിയെ ശിശുക്ഷേമസമിതിയില്‍ എത്തിച്ചതായി മൊഴി നല്‍കുകയുണ്ടായി. എന്നാല്‍ ഷിജുഖാന്‍ നിയമപ്രകാരം നടത്താറുള്ള കാര്യങ്ങള്‍ മാത്രമാണ് ചെയ്തത്. ആറ്, ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് ശിശുക്ഷേമ സമിതി ദത്ത് നടപടികള്‍ നടക്കുന്നത്. എന്നാല്‍ ഈ സമയത്ത് ആരും തന്നെ അവകാശവുമായി എത്തിയിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.
- Advertisement -