പത്തനംതിട്ട: പെണ്‍കുട്ടിയെ ശല്യംചെയ്തതിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞ യുവാവ് ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും ശല്യംചെയ്തതിന് പിടിയിലായി. പന്തളം മങ്ങാരം പുന്തിലേത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം വിളപ്പില്‍ശാല മുളയറ കരിമ്പാണ്ടിയില്‍ അരുണ്‍ രാജിനെ (30)ആണ് പന്തളം പോലീസ് അറസ്റ്റുചെയ്തത്. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.
പെണ്‍കുട്ടിയെ വീട്ടിലെത്തി ശല്യംചെയ്തതിന് ജൂലായില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം സാമൂഹിക മാധ്യമങ്ങള്‍വഴി ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും വീട്ടിലെത്തി പെണ്‍കുട്ടിയെ ശല്യംചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
- Advertisement -