റോം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയും ശനിയാഴ്ച കൂടിക്കാഴ്ച നടത്തും. ചരിത്രപരമായ കൂടിക്കാഴ്ച ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് ആയിരിക്കും. വത്തിക്കാനെ ഉദ്ധരിച്ചു കേരള കത്തോലിക്കാ മെത്രാൻ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. കൂടിക്കാഴ്ച ഇന്ത്യയും വത്തിക്കാനും തമ്മിലുള്ള ബന്ധങ്ങൾക്കു കൂടുതൽ ഊർജം പകരുമെന്ന് കെസിബിസി പറഞ്ഞു.
ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നാളെ റോമിലെത്തും. 30, 31 തീയതികളിലാണ് ഉച്ചകോടി. രണ്ടായിരത്തിൽ വാജ്പേയി – ജോൺ പോൾ രണ്ടാമൻ കൂടിക്കാഴ്ചയ്ക്കു ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി കത്തോലിക്കാ സഭ മേധാവിയെ കാണുന്നത്. പോപ്പിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കും. ചില സംഘടനകളുടെ എതിർപ്പ് കാരണം മാർപാപ്പയുടെ ഇന്ത്യൻ സന്ദർശനം നടന്നിരുന്നില്ല. 1990ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഒടുവിൽ ഇന്ത്യ സന്ദർശിച്ചത്.ജഹവർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, ഐകെ ഗുജ്റാൾ എന്നിവരാണ് നേരത്തെ മാർപപ്പയുമായി കൂടിക്കാ്ച നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രിമാർ.
- Advertisement -
ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദി-മാർപാപ്പ കൂടിക്കാഴ്ച തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. രാജ്യത്തെ പ്രധാന ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യാനികൾ പരമ്പരാഗതമായി കോൺഗ്രസ് വോട്ടുബാങ്കാണ്. ക്രിസ്ത്യൻ സമുദായത്തെ പാർട്ടിയോടടുപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് വിവാദ പരാമർശം നടത്തിയ പാലാ ബിഷപ്പിന് നിരുപാധിക പിന്തുണയാണ് ബിജെപിയിൽ നിന്ന് ലഭിച്ചത്.
- Advertisement -