Ultimate magazine theme for WordPress.

കേരളത്തിലെ ആദ്യ കാരവൻ പാർക്ക് മറയൂരിൽ; ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലായി അഞ്ച് കാരവൻ പാർക്കുകൾ സ്ഥാപിക്കും

0

മറയൂർ: കേരളത്തിന്റെ വിനോദസഞ്ചാര മേഖലക്ക് പുതിയമുഖം നൽകുന്നതിന് സർക്കാർ നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ കാരവൻ ടൂറിസം പദ്ധതിയുടെ ആദ്യ കാരവൻ പാർക്ക് മറയൂരിന് സമീപം വയൽക്കടവിൽ. ആഡംബരവാഹനത്തിനുള്ളിൽ തന്നെ എല്ലാവിധ സംവിധാനങ്ങളോടെയും താമസിക്കാനുള്ള സംവിധാനമാണ് കാരവൻ. പരിസ്ഥിതി ലോല മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾ ഒഴിവാക്കാനും മലിനീകരണം കുറക്കാനുമായി യൂറോപ്യൻ രാജ്യങ്ങളിൽ ആരംഭിച്ച കാരവൻ ടൂറിസം നേടിയ സ്വീകാര്യതയാണ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ ടൂറിസം വകുപ്പിനെ പ്രേരിപ്പിച്ചത്.

പദ്ധതിയിലൂടെ ആസ്വാദ്യകരമായ യാത്രാനുഭവങ്ങൾ നൽകുന്നതിനായി ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ്, ഹാരിസൺ മലയാളം, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, സി.ജി.എച്ച് എർത്ത് എന്നീ സ്ഥാപനങ്ങളാണ് മുന്നോട്ട് വന്നത്. കേരളത്തിൽ ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലായി അഞ്ച് കാരവൻ പാർക്കുകൾ സ്ഥാപിക്കാനാണ് അനുമതി. മറയൂരിന് സമീപം വയൽക്കടവ് എസ്‌റ്റേറ്റിലാണ് അഞ്ച് ഏക്കറിൽ ആദ്യ കാരവൻ പാർക്ക് സജ്ജീകരിക്കുന്നത്.

- Advertisement -

പദ്ധതി നടപ്പാക്കാൻ മോട്ടോർ വാഹന നിയമത്തിലെ ഭേദഗതികൾ സംബന്ധിച്ചും അനുബന്ധ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും ചർച്ച പുരോഗമിക്കുകയാണ്. സ്വകാര്യ നിക്ഷേപകരെയും പ്രാദേശിക ടൂർ ഓപറേറ്റർമാരെയും തദ്ദേശീയരെയും ഉൾകൊള്ളിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആഡംബര ഹോട്ടൽ മാതൃകയിലാകും കാരവൻ സജ്ജീകരിക്കുക. വാഹനത്തിനുള്ളിൽ സോഫാ കം ബെഡ്, ഫ്രിഡ്ജ്, മൈക്രോ വേവ് ഓവൻ, ഇൻറർനെറ്റ് കണക്ടിവിറ്റി, ജി.പി.എസ് ഫോൺ സംവിധാനം, ചാർജിങ്ങ് സംവിധാനം, ഓഡിയോ വിഡിയോ സംവിധാനങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കും.

 

- Advertisement -

Leave A Reply

Your email address will not be published.