കോഴിക്കോട് കെഎസ്ആർടിസി കെട്ടിട സമുച്ചയത്തിലെ അഴിമതിയിൽ അടിയന്തര പ്രമേയ അനുമതി നിഷേധിച്ചതിൽ ബിജെപി പ്രതിഷേധം
കോഴിക്കോട് കെഎസ്ആർടിസി കെട്ടിട സമുച്ചയത്തിലെ അഴിമതിയിൽ അടിയന്തര പ്രമേയ അനുമതി നിഷേധിച്ചതിൽ ബിജെപി പ്രതിഷേധം.രണ്ട് കൗൺസിൽ യോഗങ്ങളിലായി ബിജെപി അംഗങ്ങളും യുഡിഎഫും കെഎസ്ആർടിസി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചത്. കൗൺസിൽ യോഗത്തിൽ കെഎസ്ആർടിസി വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്ന് മേയർ നിലപാടെടുത്തതോടെയാണ് ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചത്.
- Advertisement -