ഡൽഹി: പടക്കങ്ങൾ നിരോധിച്ചതുകൊണ്ട് സുപ്രീംകോടതി ഏതെങ്കിലും സമുദായത്തിന് എതിരാണെന്ന് കരുതേണ്ടതില്ലെന്ന് രണ്ടംഗ ബെഞ്ച്. ആഹ്ലാദ പ്രകടനത്തിന്റെ പേരിൽ മറ്റു പൗരന്മാരുടെ അവകാശം ലംഘിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എം.ആർ. ഷാ, എ.എസ്. ബൊപ്പണ്ണ എന്നിവർ വ്യക്തമാക്കി.പടക്ക നിരോധനം പൂർണമായി നടപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
‘ആഹ്ലാദ പ്രകടനം എന്ന പേരിൽ മറ്റ് പൗരന്മാരുടെ ജീവൻ വച്ചു കളിക്കാനാവില്ല. ഞങ്ങൾ ഏതെങ്കിലും സമുദായത്തിന് എതിരല്ല. പൗരന്മാരുടെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടും എന്ന ശക്തമായ സന്ദേശം നൽകാനാണ് കോടതി ആഗ്രഹിക്കുന്നത്.”- ബെഞ്ച് വ്യക്തമാക്കി.
- Advertisement -