തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെൻററി അലോട്ട്‌മെൻറ് നാളെ മുതൽ നടക്കും. നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് അലോട്ട്‌മെൻറ് നടക്കുന്നത്. കഴിഞ്ഞ 25നാണ് സപ്ലിമെൻററി അലോട്ട്‌മെൻറിന് അപേക്ഷ ക്ഷണിച്ചത്. 94,390 അപേക്ഷകളാണ് ലഭിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കോമ്പിനേഷൻ മാറ്റത്തിന് 5,6 തിയ്യതികളിൽ അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു.
അതേസമയം രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റന് നവംബർ 17 മുതൽ അപേക്ഷിക്കാം. രണ്ടാം ഘട്ട അലോട്‌മെന്റിനു ശേഷം എല്ലാ വിഭാഗങ്ങളിലുമായി 87527 സീറ്റുകളാണ് ബാക്കിയുള്ളത്. പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതോടെ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ,സർക്കാർ.
- Advertisement -
നിലവിൽ സീറ്റുകൾ കുറവുള്ളിടങ്ങളിൽ 10% സീറ്റ് വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ 20 ശതമാനം സീറ്റ് വർധനവ് ഏർപ്പെടുത്തിയ 7 ജില്ലകളിൽ സീറ്റിൻറെ ആവശ്യകത അനുസരിച്ച് സർക്കാർ സ്‌കൂളുകളിൽ 10 ശതമാനം സീറ്റും വർധിപ്പിച്ചു. ഈ ജില്ലകളിൽ അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വർദ്ധനവിന് അപേക്ഷ സമർപ്പിക്കുന്നതുമായ എയിഡഡ് സ്‌കൂളുകൾക്കും അൺ എയിഡഡ് സ്‌കൂളുകൾക്കും 10 ശതമാനം സീറ്റ് വർധിപ്പിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയിഡഡ് സ്‌കൂളുകൾക്കും അൺഎയിഡഡ് സ്‌കൂളുകൾക്കും നിബന്ധനകൾക്ക് വിധേയമായി മാർജ്ജിനൽ വർധനവിൻറെ 20 ശതമാനം സീറ്റ് കൂട്ടിയിട്ടുണ്ട്. സീറ്റ് കൂട്ടിയിട്ടും പ്രശ്‌നം തീർന്നില്ലെങ്കിൽ സർക്കാർ സ്‌കൂളിൽ താൽക്കാലിക ബാച്ച് അനുവദിക്കാനും ഉത്തരവായി.
- Advertisement -