Ultimate magazine theme for WordPress.

കൊറിയയിലെ ഉള്ളികൃഷിക്ക് ശമ്പളം ഒരു ലക്ഷം രൂപ, സെമിനാറിൽ പങ്കെടുത്തത് എഴുന്നൂറോളം പേർ: പലരും പിൻവാങ്ങിയത് ഇക്കാരണത്താൽ

0

കൊറിയ: കഴിഞ്ഞ ദിവസമാണ് ദക്ഷിണ കൊറിയയില്‍ ഉള്ളികൃഷിചെയ്യാന്‍ താല്‍പര്യമുള്ളവരെ ആവശ്യമുണ്ടെന്നും ശമ്ബളം ഒരു ലക്ഷം രൂപയാണെന്ന രാതിയിലുള്ള വാര്‍ത്ത പ്രചരിച്ചിരുന്നത്.

എന്നാല്‍ സംഭവം വ്യാജമാണെന്നാണ് ആദ്യം എല്ലാവരും കരുതിയിരുന്നത്. സംഗതി വ്യാജമൊന്നുമല്ലെന്ന് പിന്നീട് മനസ്സിലായപ്പോള്‍. സ്വപ്‌നം കണ്ട് ജോലിയുടെ സ്വഭാവത്തെ കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ എല്ലാവരും പിന്മാറുന്നതാണ് കണ്ടത്. അതിശൈത്യം നിറഞ്ഞ കാലാവസ്ഥയും കൃഷിരീതിയും ജീവിതസാഹചര്യവും ഭക്ഷണവും ജോലി സമയവും അവധിയേയും കുറിച്ച്‌ അറിഞ്ഞതോടെയാണ് പിന്മാറാന്‍ തുടങ്ങിയത്. മാസത്തില്‍ 28 ദിവസവും ജോലി ചെയ്യണം. ലഭിക്കുക രണ്ട് അവധി മാത്രം, ദിവസവും ഒന്‍പത് മണിക്കൂറെങ്കിലും ജോലി ചെയ്യണം ഇങ്ങനെയൊക്കെ നിബന്ധന വെച്ചാല്‍ ആരെങ്കിലും പോകുമോ അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്.

- Advertisement -

ലക്ഷം രൂപ പ്രതിമാസ ശമ്ബളത്തില്‍ ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷി ചെയ്യാനാണ് കേരളത്തില്‍ നിന്ന് ആളുകളെ ക്ഷണിച്ചത്. സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡെപെക് മുഖേന നൂറ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. പത്താംക്ലാസ് യോഗ്യതയും കാര്‍ഷികവൃത്തിയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയെന്നുമായിരുന്നു നിബന്ധന. 25-40 പ്രായപരിധിയും അറുപത് ശതമാനം സ്ത്രീകള്‍ക്കായി സംവരണവും മാസം 1.12 ലക്ഷം രൂപ ശമ്ബളം എന്നിങ്ങനെയായിരുന്നു ഉള്ളി കൃഷിക്ക് വേണ്ട യോഗ്യതകള്‍. അപേക്ഷാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സെമിനാറില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ അടക്കം നിരവധിപ്പേരാണ് തിരുവനന്തപുരത്ത് എത്തിയിരുന്നത്. നൂറ് സ്ത്രീകള്‍ അടക്കം എഴനൂറ് പേരാണ് സെമിനാറില്‍ പങ്കെടുത്തത്.

ദക്ഷിണ കൊറിയയിലെ അതിശൈത്യം നിറഞ്ഞ കാലാവസ്ഥ, കൃഷിരീതി, ജീവിതസാഹചര്യം, ഭക്ഷണം, ജോലി സമയം, അവധി എന്നിവയേക്കുറിച്ച്‌ അറിഞ്ഞതോടെ നിരവധിപ്പേരാണ് ജോലി താല്‍പര്യം ഉപേക്ഷിച്ച്‌ തിരിച്ച്‌പോയത്. മാസത്തില്‍ 28 ദിവസവും ജോലി ചെയ്യണമെന്നും രണ്ട് അവധി ദിവസം മാത്രമാണ് ലഭിക്കുക എന്നും ദിവസവും ഒന്‍പത് മണിക്കൂര്‍ ജോലി ചെയ്യണമെന്നും അറിഞ്ഞെേതാ എല്ലാവരും മടങ്ങുകയായിരുന്നു. കൊടുംതണുപ്പിലെ കൃഷിപ്പണി എല്ലുവെള്ളമാക്കുമെന്ന് വ്യക്തമായതോടെ മുപ്പതോളം പേര്‍ മടങ്ങിപ്പോയതാണ് റിപ്പോര്‍ട്ട്.100 പേര്‍ക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് തുടക്കത്തില്‍ നിയമനമെന്നാണ് ഒഡെപെക് എംഡി കെ.എ.അനൂപ് വിശദമാക്കിയിരുന്നത്.

മൂന്ന് ബാച്ചുകളിലായാണ് സെമിനാര്‍ നടത്തിയത്. നിയമനം നല്‍കുന്നതു തൊഴില്‍ദാതാവായ കൊറിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആണെന്നും അധികൃതര്‍ പറഞ്ഞു. അടുത്ത സെമിനാര്‍ എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. കൊവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം ജോലി നഷ്ടമായ നിരവധിപ്പേരായിരുന്നു സെമിനാര്‍ നടക്കുന്ന തിരുവനന്തപുരത്തേക്ക് എത്തിയത.

- Advertisement -

Leave A Reply

Your email address will not be published.