Ultimate magazine theme for WordPress.

ജിയോഫോൺ നെക്സ്റ്റ് ദീപാവലി മുതൽ, വില 6500 രൂപ; 1,999 രൂപയ്ക്ക് സ്വന്തമാക്കാം

0

ജിയോയും ഗൂഗിളും സംയുക്തമായി വികസിപ്പിച്ചെടുത്ത ജിയോഫോൺ നെക്സ്റ്റ് ദീപാവലി മുതൽ രാജ്യത്തുടനീളം ലഭ്യമാകും. ജിയോമാർട്ട് ഡിജിറ്റലിന്റെ മൂവായിരത്തിലധികം റീട്ടെയിൽ കടകൾ വഴി ഫോൺ വിതരണം ചെയ്യും. 6500 രൂപയ്ക്ക്കാണ് ജിയോഫോൺ നെക്സ്റ്റ് ലഭ്യമാകുന്നത്. 1,999 രൂപയ്ക്ക് ഇഎംഐ ആയി ഫോൺ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്. ബാക്കി തുക 18 -24 മാസത്തെ തവണകളായി അടച്ചാൽ മതി.

മൾട്ടി-ടച്ച് എച്ച്ഡി പ്ലസ് സ്‌ക്രീൻ, 13എം പി കാമറ. ആൻഡ്രോയിഡിന്റെ കസ്റ്റമൈസ്ഡ് പതിപ്പായ നെക്സ്റ്റ് പ്രഗതി ഒഎസിലാണ് ജിയോഫോൺ പ്രവർത്തിക്കുന്നത്. 5.45 ഇഞ്ച് സ്‌ക്രീനുള്ള ഫോണിൽ മൾട്ടി-ടച്ച് എച്ച്ഡി പ്ലസ് സ്‌ക്രീനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആന്റി ഫിംഗർപ്രിന്റ് കോട്ടിങ്ങുള്ള കോർണിങ് ഗൊറില്ല ഗ്ലാസ് 3 യുടെ സുരക്ഷയും ഫോണിലുണ്ട്. പിൻ കാമറ 13 മെഗാപിക്‌സലും മുൻ കാമറ 8 മെഗാപിക്‌സലുമാണ്. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. 512 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് വർധിപ്പിക്കാനും കഴിയും. 3,500 എംഎഎച്ച് ആണ് ബാറ്ററി.

- Advertisement -

ഉപകരണം പ്രവർത്തിപ്പിക്കാൻ ഗൂഗിൾ അസിസ്റ്റന്റ് ഉപയോക്താക്കളെ സഹായിക്കുന്നു വോയിസ് ഫസ്റ്റ് സവിശേഷത ഫോണിലുണ്ട്. ഇംഗ്ലീഷോ സ്വന്തം ഭാഷയിലുള്ള ഉള്ളടക്കം വായിക്കാൻ കഴിയാത്ത ഇന്ത്യക്കാർക്ക് ജിയോഫോൺ നെക്സ്റ്റിൽ അവരുടെ ഭാഷയിൽ വിവർത്തനം ചെയ്യാനും വായിക്കാനും കഴിയും. ഉള്ളടക്കം 10 ഭാഷകൾ എളുപ്പത്തിൽ ആക്സസ് ചെയ്യാനും ഉപയോഗിക്കാനും സഹായിക്കുന്ന ഫീച്ചറും ഫോണിലുണ്ട്.

വിവിധ ഫോട്ടോഗ്രാഫി മോഡുകളെ പിന്തുണയ്ക്കുന്ന മികച്ചതും ശക്തവുമായ ക്യാമറയാണ് ജിയോഫോൺ നെക്സ്റ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. ജിയോഫോൺ നെക്സ്റ്റിന്റെ ക്യാമറ ആപ്പായ ക്യാമറ ഗോയിലേക്ക് ഇന്ത്യ-തീം സ്‌നാപ്ടാറ്റ് ലെൻസ് നേരിട്ട് സംയോജിപ്പിക്കുന്നുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.