Ultimate magazine theme for WordPress.

‘മരക്കാർ’ ആമസോൺ പ്രൈമിലൂടെ?; കരാർ ഒപ്പുവച്ചെന്ന് റിപ്പോർട്ട്

0

മോഹൻലാലിനെ ടൈറ്റിൽ കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ’ ഏതു മാർഗ്ഗത്തിലൂടെയാവും റിലീസ് ചെയ്യപ്പെടുക എന്നതായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാള സിനിമാ മേഖലയിലെ സജീവ ചർച്ച. ഫിലിം ചേംബറിൻറെ മധ്യസ്ഥതയിൽ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും നിർമ്മാതാവ് ആൻറണി പെരുമ്പാവൂരും ഇന്നലെ നടത്തിയ ചർച്ചയും ഫലവത്താവാതെ പിരിഞ്ഞിരുന്നു. ഇരു കക്ഷികളുമായി ഒരു വട്ടം കൂടി ചർച്ച നടത്തി സമവായത്തിലെത്താൻ ഫിലിം ചേംബർ ശ്രമിക്കുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ‘മരക്കാർ’ ഒടിടി റിലീസ് ഉറപ്പിച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഒടിടി പ്ലാറ്റ്‌ഫോമുകളിലെ പുതു റിലീസുകൾ സംബന്ധിച്ച വിവരങ്ങൾ നൽകുന്ന ലെറ്റ്‌സ് ഒടിടി ഗ്ലോബൽ എന്ന മാധ്യമമാണ് മരക്കാർ ഒടിടി റിലീസ് ഉറപ്പിച്ചുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിത്രം ആമസോൺ പ്രൈമിലൂടെയാവും എത്തുകയെന്നും കരാർ ഉറപ്പിച്ചുവെന്നും ഒപ്പിട്ടുവെന്നും അവർ ട്വീറ്റ് ചെയ്തു.

- Advertisement -

ഫിലിം ചേംബറിൻറെ മധ്യസ്ഥതയിൽ ഇന്നലെ നടന്ന ചർച്ച പരാജയപ്പെട്ടതോടെ മരക്കാർ ഒടിടിയിലേക്ക് പോകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അഡ്വാൻസ് തുകയായി മരക്കാറിന് തിയറ്റർ ഉടമകൾ 40 കോടി രൂപ നൽകണമെന്നാണ് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ ചർച്ചയിൽ ആവശ്യപ്പെട്ടത്. പൃഥ്വിരാജിൻറെ സംവിധാനത്തിലെത്തിയ മോഹൻലാൽ ചിത്രം ലൂസിഫറിന് സമാനതുകയാണ് അഡ്വാൻസ് ഇനത്തിൽ ലഭിച്ചിരുന്നത് എന്നറിയുന്നു. തിയറ്ററുകളിൽ റിലീസ് ചെയ്യുന്നപക്ഷം ആദ്യ മൂന്നാഴ്ച കേരളത്തിലെ എല്ലാ തിയറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഈ രണ്ട് ആവശ്യങ്ങളിന്മേലും ചില തടസ്സങ്ങൾ ഫിയോക് ഉന്നയിച്ചു. ഇതോടെ ഫിലിം ചേംബർ മധ്യസ്ഥ ചർച്ചയിൽ നിന്ന് പിന്മാറുകയായിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.