Ultimate magazine theme for WordPress.

ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത് ടോംഗ; ലോക്ക്ഡൗൺ ഏർപ്പെടുത്തും

0

ലോകമാകെ കൊവിഡ് മഹാമാരി കൊണ്ട് വലഞ്ഞപ്പോഴും ഒരു കേസ് റിപ്പോർട്ട് ചെയ്യാതിരുന്ന ഈ രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. ദക്ഷിണ പസിഫിക് ദ്വീപ് രാഷ്ട്രമായ ടോംഗയിലാണ് കഴിഞ്ഞ ദിവസം ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. ന്യൂസിലാൻഡിൽ നിന്നെത്തിയ ഒരു യാത്രക്കാരനാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവായതെന്ന് ടോംഗോ പ്രധാനമന്ത്രി പൊഹിവ ട്യുനോറ്റ അറിയിച്ചു.

ഇയാൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നെന്നും ക്രൈസ്റ്റ് ചർച്ചിൽ നിന്ന് വിമാനം കയറുമ്പോൾ കൊവിഡ് നെഗറ്റീവായിരുന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിമാനത്തിലെ യാത്രക്കാരും ക്രൂ അംഗങ്ങളും ക്വാറന്റൈനിലാണ്. ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒരാൾക്ക് കൊവിഡ് ബാധിച്ചെന്ന വാർത്ത പുറത്തുവന്നതോടെ വാക്സീനേഷൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായി. രാജ്യത്ത് 86 ശതമാനം പേരും ആദ്യ ഡോസും 62 ശതമാനം പേരും രണ്ടാം ഡോസും സ്വീകരിച്ചെന്നും ആരോഗ്യമന്ത്രി അമേലിയ ട്യുപൊലുറ്റു പറഞ്ഞു. എത്രയും വേഗം വാക്സിനേഷൻ 100 ശതമാനം പൂർത്തിയാക്കുമെന്നും അവർ പറഞ്ഞു.

- Advertisement -

കൊവിഡ് വ്യാപകമായ 2020 മാർച്ച് മുതൽ അയൽ രാജ്യങ്ങളുമായി അതിർത്തി അടച്ചിരിക്കുകയാണ്. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൊവിഡ് ബാധിക്കാത്ത അപൂർവം രാജ്യങ്ങളിലൊന്നായിരുന്നു ടോംഗോ. ഒരു ലക്ഷമാണ് ടോംഗോയിലെ ജനസംഖ്യ. ന്യൂസിലാൻഡിൽ നിന്ന് 2380 കിലോമീറ്ററും ഫിജിയിൽ നിന്ന് 800 കിലോമീറ്ററുമാണ് ദൂരം.

 

- Advertisement -

Leave A Reply

Your email address will not be published.