Ultimate magazine theme for WordPress.

നാളെ മുതൽ റേഷൻകാർഡുകൾ സ്മാർട്ട് കാർഡുകളാകും

0

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകാർഡുകൾ നാളെ മുതൽ സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറുന്നു. കഴിഞ്ഞ സർക്കാർ കാലത്ത് നടപ്പാക്കിയ ഇ-റേഷൻ കാർഡ് പരിഷ്‌കരിച്ചാണ് സ്മാർട്ട് കാർഡ് ഇറക്കുന്നത്. സ്മാർട്ട് കാർഡ് പുറത്തിറങ്ങുന്നതോടെ കടകളിൽ ഇ-പോസ് മെഷീനൊപ്പം ക്യു.ആർ. കോഡ് സ്‌കാനറും വെക്കും. സ്‌കാൻ ചെയ്യുമ്‌ബോൾ വിവരങ്ങൾ സ്‌ക്രീനിൽ തെളിയും.

റേഷൻ വാങ്ങുന്ന വിവരം ഗുണഭോക്താവിന്റെ മൊബൈലിൽ ലഭിക്കുന്ന രീതിയിലാണ് പ്രവർത്തനം. ജനുവരിയോടെ ഈ സംവിധാനം പൂർണതയിലെത്തിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കാർഡ് ഉടമയുടെ പേര്, ഫോട്ടോ, ബാർകോഡ് എന്നിവ ഈ റേഷൻ കാർഡിന്റെ മുൻവശത്തുണ്ടാകും.

- Advertisement -

പ്രതിമാസ വരുമാനം, റേഷൻ കട നമ്ബർ, വീട് വൈദ്യുതീകരിച്ചോ, എൽപി.ജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പിറകിൽ. നിലവിലുള്ള അഞ്ച് നിറത്തിലും സ്മാർട്ട് കാർഡുകൾ ലഭിക്കും. കാർഡ് നവംബർ രണ്ടിന് പ്രസ് ക്ലബിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.

സ്മാർട്ട് റേഷൻ കാർഡ് എങ്ങനെ കിട്ടും

•നിലവിൽ പുസ്തക രൂപത്തിലുള്ള റേഷൻകാർഡ്, ഇ-റേഷൻകാർഡ് ഉപയോഗിക്കുന്നവരിൽ ആവശ്യമുള്ളവർ മാത്രം സ്മാർട്ട് കാർഡിനായി അപേക്ഷിച്ചാൽ മതി.

•അക്ഷയ സെൻറർ/ സിറ്റിസൺ ലോഗിൻ വഴിയാണ് സ്മാർട്ട് കാർഡിന് അപേക്ഷിക്കേണ്ടത്.

•അക്ഷയകേന്ദ്രം വഴി അപേക്ഷിക്കുന്നവരിൽനിന്ന് 25 രൂപയും പ്രിൻറിങ് ചാർജായി 40 രൂപ അടക്കം 65 രൂപ ഈടാക്കാം. പണം അടയ്ക്കുന്ന മുറക്ക് കാർഡ് ലഭിക്കും

 

- Advertisement -

Leave A Reply

Your email address will not be published.