Ultimate magazine theme for WordPress.

കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മിച്ച അഞ്ച് യാനങ്ങള്‍ കേന്ദ്ര തുറമുഖ ഷിപ്പിംഗ്ജലപാതമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഒരേസമയം പുറത്തിറക്കി

0

ന്യൂദല്‍ഹി: കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മിച്ച അഞ്ച് യാനങ്ങള്‍ കേന്ദ്ര തുറമുഖ ഷിപ്പിംഗ്ജലപാതമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഒരേസമയം പുറത്തിറക്കി.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മന്ത്രി കൊച്ചിയിലെത്തിയത്. CSL-ലെ ഏറ്റവും മുതിര്‍ന്ന അഞ്ച് വനിതാ ജീവനക്കാരാണ് യാനങ്ങള്‍ പുറത്തിറക്കിയത്.

- Advertisement -

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനായി മൂന്ന് ഫ്‌ലോട്ടിംഗ് ബോര്‍ഡര്‍ ഔട്ട്-പോസ്റ്റുകളുടെയും , നോര്‍വേയിലെ അസ്‌കോ മാരിടൈം എഎസിനായി നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ പൂര്‍ണ്ണ ഇലക്‌ട്രിക്ക് ഓട്ടോണമസ് ഫെറികളികളുടെ നിരയിലെ രണ്ട് ഇലക്‌ട്രിക് ഓട്ടോണമസ് ഫെറികളുടെയും ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു.

കപ്പല്‍ വ്യവസായത്തിന് സാങ്കേതികവും സുസ്ഥിരവുമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതില്‍ CSL-ന്റെ സംഭാവനകളെ മന്ത്രി അഭിനന്ദിച്ചു. രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണത്തിലും CSL-നെ അദ്ദേഹം അഭിനന്ദിച്ചു.

ഭൂവിസ്തൃതിയുടെ വിപുലീകരണത്തിനും ശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൊച്ചി കപ്പല്‍ ശാലയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് സോനോവാള്‍ പറഞ്ഞു. മാരിടൈം ഇന്ത്യ വിഷന്‍ 2030 വഴി, കപ്പല്‍ നിര്‍മ്മാണത്തിനും കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കുമുള്ള ലക്ഷ്യസ്ഥാനമാക്കി ഇന്ത്യയെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ഉദ്യമത്തില്‍ CSL പ്രധാന പങ്കാളിയാണ്.

- Advertisement -

Leave A Reply

Your email address will not be published.