Ultimate magazine theme for WordPress.

ജാതി വിവേചനം; കോട്ടയം കലക്ടർ എംജി സർവകലാശാല വിസിയുമായി ഇന്ന് ചർച്ച നടത്തും;സമരം തുടർന്ന് ദീപ പി.മോഹൻ

0

കോട്ടയം: എംജി സർവകാലശാലയ്‌ക്കെതിരായ ജാതി വിവേചന ആരോപണത്തിൽ ഇന്ന് ജില്ലാ കലക്ടർ പി.കെ.ജയശ്രീ, വൈസ് ചാൻസലർ സാബു തോമസുമായി ചർച്ച നടത്തും. നിരാഹാര സമരത്തിൽ ആയിരുന്ന ദളിത് വിദ്യാർത്ഥി ദീപ പി.മോഹനനു കോട്ടയം താഹിസിൽദാർ ഇക്കാര്യത്തിൽ ഇന്നലെ രാത്രി ഉറപ്പു നൽകിയിരുന്നു. തുടർന്നാണ് ദീപ ആശുപത്രിയിലേക്ക് മാറാൻ തയ്യാറായത്. ചികിത്സയ്ക്ക് ശേഷം ദീപ സമര പന്തലിലേക്ക് മടങ്ങി.

നാനോ സായൻസസിൽ ഗവേഷക വിദ്യാർത്ഥി ആയ ദീപയ്ക്ക് കോടതി ഉത്തരവുണ്ടായിട്ടും ജാതിയുടെ പേരിൽ ഗവേഷണത്തിന് സൗകര്യം ഒരുക്കുന്നില്ലെന്നാണ് പരാതി. നാനോ സയൻസസ് ഡയറക്ടർ ഡോ. നന്ദകുമാർ കാളരിക്കലിനെതിരെയാണ് ദീപയുടെ ആരോപണം. കഴിഞ്ഞ അഞ്ചു വർഷത്തോളമായി നിയമ പോരാട്ടത്തിൽ ആണ് ദീപ. നിരാഹാര സമരം തുടങ്ങിയപ്പോൾ ദീപയെ ചർച്ചയ്ക്ക് വിളിച്ച വിസി സാബു തോമസ് ഗവേഷണത്തിന് സൗകര്യം ഒരുക്കാമെന്നും താൻ ദീപയുടെ ഗൈഡ് സ്ഥാനം ഏറ്റെടുക്കാമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കണം എന്ന ആവശ്യത്തിൽ ദീപ ഉറച്ചു നിന്നു. തുടർന്നാണ് താഹിസിൽദാർ എത്തി ചർച്ച നടത്തിയത്

- Advertisement -

കഴിഞ്ഞ പത്ത് വർഷമായി എംജി സർവകലാശാലയുടെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിലാണ് ദളിത് വിദ്യാർത്ഥിനിയായ ദീപ പി മോഹനൻ. നാനോ സയൻസസിൽ ഗവേഷണം നടത്താനുള്ള സൗകര്യം പോലും സർവകലാശാല അധികൃതർ നിഷേധിക്കുകയാണ്. ദീപയ്ക്ക് അനുകൂലമായ കോടതി വിധികൾക്കും അധികൃതർ ചെവി കൊടുത്തില്ല. നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദീപ സർവ്വകലാശാല കവാടത്തിന് മുന്നിൽ നിരാഹാര സമരം തുടങ്ങയിത്.

 

- Advertisement -

Leave A Reply

Your email address will not be published.