ന്യൂഡൽഹി: കൊറോണ വാക്സിൻ വിതരണത്തിൽ പിന്നോട്ട് നിൽക്കുന്ന സംസ്ഥാനങ്ങളുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗം ഇന്ന്. വെർച്വലായി നടക്കുന്ന യോഗത്തിൽ വാക്സിനേഷനിൽ പിന്നോട്ട് നിൽക്കുന്ന 40 ജില്ലകളിലെ കളക്ടർമാരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം.
വാക്സിനേഷൻ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ആദ്യഡോസ് വാക്സിനേഷൻ 50 ശതമാനത്തിൽ കുറവുള്ള ജില്ലകളിലെ കളക്ടർമാരുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്നത്. രണ്ടാമത്തെ ഡോസ് വാക്സിൻ വിതരണത്തിൽ കുറവുള്ള ജില്ലകളിലെ കളക്ടർമാരും യോഗത്തിൽ പങ്കെടുക്കും.
- Advertisement -
വാക്സിനേഷനിൽ പിന്നോട്ട് നിൽക്കുന്ന 40 ജില്ലകളുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്. ഝാർഖണ്ഡ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ വാക്സിനേഷൻ കുറവുള്ള ജില്ലകളാണ് യോഗത്തിൽ പങ്കെടുക്കുകയെന്ന് കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
- Advertisement -