Ultimate magazine theme for WordPress.

സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം നിലവില്‍ അറബിക്കടലില്‍ പ്രവേശിച്ച്‌ ലക്ഷദ്വീപിനു മുകളിലാണ് സ്ഥിതിചെയ്യുന്നത്.

ന്യൂനമര്‍ദം വടക്ക് – വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു കൂടുതല്‍ ശക്തി പ്രാപിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിന്റെ പ്രഭാവത്തില്‍ നാളെ വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളിലും നാളെ ആറ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

- Advertisement -

ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന കോഴിക്കോട് കുറ്റിയാടി ചുരം വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. മഴമൂലമുണ്ടായ ഗതാഗത തടസങ്ങള്‍ ഒഴിവാക്കിയതായി പൊലീസ് അറിയിച്ചു. മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.

 

അതേസമയം, ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനാല്‍ മുല്ലപ്പെരിയാറിലെ ആറു ഷട്ടറുകളും 60 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. 138.95 അടിയാണ് നിലവിലെ ജലനിരപ്പ്. 3,005 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് താഴ്ന്നതിനാല്‍ മൂന്ന് ഷട്ടറുകള്‍ ഇന്നലെ രാത്രിയോടെ അടച്ചിരുന്നു. എന്നാല്‍ ശക്‌തമായ മഴ കാരണം നീരൊഴുക്ക് വര്‍ധിച്ച്‌ ജലനിരപ്പ് ഉയര്‍ന്നതിനാലാണ് വീണ്ടും ഷട്ടറുകള്‍ ഉയര്‍ത്തിയത്.

- Advertisement -

Leave A Reply

Your email address will not be published.