Ultimate magazine theme for WordPress.

ലൈംഗിക അതിക്രമ പരാതി അറിഞ്ഞിട്ടില്ലെന്ന് വിസി; നുണ പറയുന്നത് വിസിയെന്ന് വിദ്യാർത്ഥിനി

0

കോട്ടയം: എം ജി സർവകലാശാലയിൽ വെച്ച് ഒരു ഗവേഷക വിദ്യാർത്ഥിയിൽ നിന്നും, ജീവനക്കാരനിൽ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്ന ഗവേഷക വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് വൈസ് ചാൻസിലർ സാബു തോമസ്. ഗവേഷക വിദ്യാർത്ഥിനിയുടെ ആരോപണം വ്യാജമാണെന്നും ഏതെങ്കിലും രീതിയിലുള്ള ലൈംഗിക അതിക്രമം നടന്നതായി വിദ്യാർത്ഥിനി വാക്കാൽ പോലും പരാതി ഉന്നയിച്ചിട്ടില്ലെന്നും വൈസ് ചാൻസിലർ പ്രതികരിച്ചു.

തനിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായെന്ന് അന്ന് ഡിപ്പാർട്ട്‌മെന്റിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വി സി സാബു തോമസിനെ അറിയിച്ചിരുന്നുവെന്നും വിദ്യാർത്ഥിനി വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് അവരെ തള്ളി വി സി രംഗത്തെത്തിയത്.

- Advertisement -

”വ്യാജമായ ആരോപണമാണ് വിദ്യാർത്ഥിനി ഉന്നയിക്കുന്നതെന്നാണ് വിസിയുടെ പ്രതികരണം. വാക്കാൽ പോലും പരാതി ഉന്നയിച്ചിട്ടില്ല. ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കിൽ അവരെ പൂർണമായി പിന്തുണക്കും. വിദ്യാർത്ഥി ലബോറട്ടറിയിൽ തിരിച്ചുവന്ന് പഠനം പൂർത്തികരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അതിന് വേണ്ടിഎല്ലാ സൗകര്യവും നൽകാൻ തയ്യാറാണെന്നും വിസി അറിയിച്ചു. കളക്ടറിന്റെ ഇടപെടൽ വന്നാൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.

- Advertisement -

Leave A Reply

Your email address will not be published.