Ultimate magazine theme for WordPress.

ദീപാവലി ആഘോഷങ്ങൾ പൊടിപൊടിച്ചു; മലിനവായുവിൽ മുങ്ങി വീണ്ടും രാജ്യതലസ്ഥാനം

0

ന്യൂഡൽഹി : ദീപാവലി ആഘോഷങ്ങളിൽ പടക്കത്തിനേർപ്പെടുത്തിയ നിരോധനം ജനങ്ങൾ ലംഘിച്ചത് മൂലം ഡൽഹി പൊടിപടലങ്ങളാൽ മൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം നാലിന് 382 ആയിരുന്ന നഗരത്തിന്റെ എയർ ക്വാളിറ്റി ഇൻഡെക്സ് ഗുരുതരമായ അളവിലേക്ക് രാത്രി എട്ടോടെ കൂപ്പുകുത്തി. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പാർട്ടികുലേറ്റ് മാറ്ററിന്റെ (പൊടിപടലങ്ങളുടെ ) സാന്ദ്രതയ്ക്ക് പരിധിയുണ്ട്. ഡൽഹിയിൽ 2.5 പർട്ടിക്കുലേറ്റ് മാറ്ററിന്റെ(2.5 മൈക്രോ മീറ്റർ വ്യാപ്തിയുള്ള പൊടിപടലം) സാന്ദ്രത ഒരു ക്യുബിക്ക് മീറ്ററിൽ 999 ആയിരുന്നു.

‘ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങളും മറ്റും പൊട്ടിച്ചത് അന്തരീക്ഷ നിലവാരം ഗുരുതരമായ അവസ്ഥയിലേക്കെത്തിച്ചു. ജൈവമാലിന്യം കത്തിക്കലും ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വർധിപ്പിച്ചു. കാറ്റിന്റെ വേഗത കൂടുമ്പോൾ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടും മൂടൽമഞ്ഞും കുറയും. കാറ്റും ഉയർന്ന ഈർപ്പവും മൂടൽമഞ്ഞിന് കാരണമാകുന്നു’, ഇന്ത്യ മെറ്റിറിയോളജിക്കൽ ഡിപ്പാർട്ട്മെന്റിലെ ആർ.കെ ജനമണി പറഞ്ഞു.

- Advertisement -

സമീപ നഗരങ്ങളായ ഫരീദാബാദ് (424), ഗാസിയാബാദ് (442), നോയിഡ (431) എന്നിവിടങ്ങളിലും അന്തരീക്ഷ ഗുണനിലവാരം കുറഞ്ഞിട്ടുണ്ട്. സർക്കാർ പൂർണമായും പടക്കങ്ങൾ നിരോധിച്ചിരുന്നുവെങ്കിലും അത് നടപ്പായില്ല. ഇതാണ് ഡൽഹിയിലെ മലിനീകരണ തോത് കൂടാനുള്ള പ്രധാന കാരണമായി മാറിയത്. സൗത്ത് ഡൽഹിയിലെ ലജ്പത് നഗർ, നോർത്ത് ഡൽഹിയിലെ ബുരാരി എന്നിവിടങ്ങളിൽ വൈകുന്നേരം ഏഴ് മണി മുതൽ തന്നെ പടക്കങ്ങൾ പൊട്ടിക്കുന്നത് റിപ്പോർട്ട് ചെയ്തിരുന്നു.

കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള സിസ്റ്റം ഓഫ് എയർ ക്വാളിറ്റി, വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ചിന്റെ (സഫർ) കണക്കുകൾ പ്രകാരം ഈ ഞായറാഴ്ചയോടെയും അന്തരീക്ഷ നിലവാരം മെച്ചപ്പെടാൻ സാധ്യതയില്ല. വ്യാഴാഴ്ച ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലും മറ്റും പുകമഞ്ഞ് റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹിയുടെ ശരാശരി അന്തരീക്ഷ ഗുണനിലവാരം വ്യാഴാഴ്ച 382 ആയിരുന്നു. എ.ക്യു.ഐ 301 നും 400 നും ഇടയിലെത്തുന്നത് പരിതാപകരമായ അന്തരീക്ഷത്തെ സൂചിപ്പിക്കുന്നതാണ്.

 

- Advertisement -

Leave A Reply

Your email address will not be published.