Ultimate magazine theme for WordPress.

‘ചോദിക്കുന്നത് ഔദാര്യമല്ല, അവകാശം’; സമരവുമായി മുന്നോട്ടു പോകുമെന്ന് ദീപ പി മോഹനൻ

0

കോട്ടയം: എംജി യൂണിവേഴ്‌സിറ്റിയിലെ ജാതി വിവേചനത്തിനെതിരെ ഗവേഷക വിദ്യാർത്ഥി ദീപ പി മോ?ഹനൻ നടത്തുന്ന നിരാഹാര സമരം ഇന്നേക്ക് എട്ടാം ദിവസം പിന്നിടുന്നു. ?കഴിഞ്ഞ പത്തു വർഷമായി കോട്ടയം എംജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് നീതിക്കായി പോരാടുകയാണ് ദീപ. ഇന്ന് ആ പോരാട്ടം യൂണിവേഴ്‌സിറ്റി കവാടം വരെയെത്തി നിൽക്കുന്നു. 2011-12 ലാണ് കണ്ണൂരിൽ നിന്നുള്ള ?ഗവേഷക വിദ്യാർത്ഥി ദീപ പി മോഹനൻ എംജി യൂണിവേഴ്‌സിറ്റിയിൽ ഇൻറർനാഷണൽ ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ നാനോ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ എംഫിൽ പ്രവേശനം നേടുന്നത്. പിന്നീടിങ്ങോട്ട് അനുഭവിക്കേണ്ടി വന്നത് കടുത്ത ജാതി വിവേചനങ്ങളും പ്രതിസന്ധികളുമാണെന്ന് ദീപ പറയുന്നു.

എംഫിൽ പഠനത്തിന്റെ ഭാ?ഗമായുള്ള ആറ് മാസത്തെ പ്രൊജക്റ്റ് ദളിത് ഇതര വിദ്യാർത്ഥികൾക്ക് യൂണിവേഴ്‌സിറ്റിക്ക് പുറത്തുള്ള പ്രമുഖ ക്യാംപസുകളിൽ അവസരങ്ങൾ ഒരുക്കി നൽകി. ഞങ്ങലെ മനപൂർവ്വം ഒഴിവാക്കി. അന്ന് ഐഐയുസിഎൻഎൻ ജോയിന്റ് ഡയറക്ടർ ആയിരുന്ന നന്ദകുമാർ കളരിക്കൽ ഞങ്ങൾ പഠിക്കുന്ന സ്വന്തം സ്ഥാപനത്തിൽ പോലും പ്രൊജക്റ്റ് വർക്കിന് വേണ്ട ഇൻഫ്രാസ്ട്രക്ച്ചർ നൽകാൻ കഴിയില്ല എന്നാണ് പറഞ്ഞത്. പിന്നീട് അന്നത്തെ ഐഐയുസിഎൻഎൻ ഡയറക്ടറായിരുന്ന പ്രൊഫസർ സാബു തോമസിനോട് പരാതി പറഞ്ഞതിന് ശേഷമാണ് പ്രൊജക്റ്റ് ചെയ്യാൻ സാധിച്ചത്. ദീപയുടെ പരാതിയിൽ പറയുന്നു.

- Advertisement -

2012ൽ പൂർത്തിയാക്കിയ എംഫിലിൻറെ സർട്ടിഫിക്കറ്റ് പല കാരണങ്ങൾ നിരത്തി താമസിപ്പിച്ചു. ഒടുവിൽ ദീപയ്ക്ക് സർട്ടിഫിക്കറ്റ് കിട്ടിയത് 2015ലാണ്. സ്വന്തമായി ദീപ തയ്യാറാക്കിയ ഡാറ്റാ മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു അടുത്ത പീഡനം. പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബിൽ പൂട്ടിയിട്ടും ലാബിൽ നിന്ന് ബലമായി ഇറക്കിവിട്ടും പ്രതികാര നടപടികളുണ്ടായി. 2015ൽ ദീപയുടെ പരാതി പരിശോധിക്കാൻ രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ അടങ്ങുന്ന സമിതിയെ സർവകലാശാല നിയോഗിച്ചിരുന്നു. ഡോ എൻ ജയകുമാറും ശ്രീമതി ഇന്ദു കെഎസും അടങ്ങുന്ന സമിതി കണ്ടെത്തിയത് ഗുരുതരമായ കാര്യങ്ങളാണ്.

- Advertisement -

Leave A Reply

Your email address will not be published.