ഫോണില്‍ സംസാരിക്കാനായി അമ്മയും മക്കളും പുറത്തേക്കിറങ്ങിയതിന് പിന്നാലെ വീട് നിലംപൊത്തി, അത്ഭുതകരമായ രക്ഷപ്പെടൽ
തിരുവനന്തപുരം: ഫോണില്‍ സംസാരിക്കാനായി അമ്മയും മക്കളും പുറത്തേക്കിറങ്ങിയതിന് പിന്നാലെ വീട് നിലംപൊത്തി. അപകടത്തില്‍ നിന്ന് അഭ്തുകരമായ രക്ഷപ്പെട്ടതിന്റെ ഞെട്ടല്‍ മാറാതെ വട്ടിയൂര്‍ക്കാവിലെ ഒരു കുടുംബം.
വട്ടിയൂര്‍ക്കാവിലെ കൊടുങ്ങാനൂര്‍ മൂന്നാം മൂട് പുലരി നഗര്‍ മേലങ്കരത്ത് വിള വിജയഭവനില്‍ വി വിനോദിന്റെ ഭാര്യ അനിത, വിനയന്‍(14), വിശ്വജിത്ത്(13), വൈഷ്ണവ്(4) എന്നിവരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
- Advertisement -
വീടിനുള്ളില്‍ മൊബൈല്‍ സിഗ്നല്‍ കുറവായതിനാല്‍ ഫോണ്‍ വിളിക്കണേല്‍ പുറത്തേക്കിറങ്ങുകയാണ് പതിവ്. വീട് നിലം പൊത്തുന്നതിന് മുന്‍പ് വന്ന ഒരു ബന്ധുവിന്റെ ഫോണ്‍ കോളാണ് ഇവര്‍ക്ക് രക്ഷകരായത്. പുറത്തെത്തി സെക്കന്‍ഡുകള്‍ക്കകം വലിയ ശബ്ദത്തോടെ വീട് നിലം പൊത്തി.
എന്നാല്‍ ആകെയുള്ള വീട് ഇല്ലാതയതിന്റെ സങ്കടത്തിലും അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലുമാണ് കുടുംബം. അതേസമയം കാലപ്പഴക്കമുള്ള വീടായിരുന്നു ഇത്. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടെ പുതിയ വീടിനായി അപേക്ഷ നല്‍കിയിട്ടും പരിഗണന ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അടുക്കളയുടെയും സമീപത്തെ മുറിയുടെയും ചുവര്‍ പെട്ടെന്ന് ഇടിയുകയും വലിയ ശബ്ദത്തോടെ മേല്‍ക്കൂര താഴേക്കു പതിക്കുകയുമായിരുന്നു.
- Advertisement -