സമരം പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും, ഗതാഗത മന്ത്രി കോട്ടയത്തേക്ക് പുറപ്പെട്ടു
കോട്ടയം: സമരം പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ബസുടമകളുമായി ചര്‍ച്ച നടത്തുന്നത്.
രാത്രി പത്ത് മണിക്ക് കോട്ടയം ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച.
- Advertisement -
നാളെ മുതല്‍ അനശ്ചിതകാലബസ് സമരമാണ് ബസ് ഉടമകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മിനിമം ചാര്‍ച്ച് 12 രൂപയാക്കണം എന്നതാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണം. ഡീസല്‍ സബ്സിഡി നല്‍കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
- Advertisement -