Ultimate magazine theme for WordPress.

കൊല്ലത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ; മൂന്നുപേർ വെട്ടേറ്റും ഒരാൾ തൂങ്ങിമരിച്ച നിലയിലും

0

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ. നീലേശ്വരം സ്വദേശി രാജേന്ദ്രനും ഭാര്യ അനിത മക്കളായ ആദിത്യ രാജ്, അമൃത എന്നിവരാണ് മരിച്ചത്. രാജേന്ദ്രൻ തൂങ്ങിമരിച്ച നിലയിലും ഭാര്യയും രണ്ട് മക്കളും വെട്ടേറ്റ് മരിച്ച നിലയിലുമായിരുന്നു.

ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നതിന് ശേഷം രാജേന്ദ്രൻ തൂങ്ങിമരിച്ചതാണെന്നാണ് പൊലീസ് നിഗമനം. രാവിലെ വീട് തുറക്കാത്തിനെ തുടർന്ന് നാട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

- Advertisement -

Leave A Reply