കൊച്ചി: നടൻ ജോജു ജോർജിന് പിന്തുണയുമായി സംവിധായകൻ ആഷിഖ് അബു. ജോജു അഭിനയിക്കുന്ന സിനിമയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി വീണ്ടും എത്തിയ സാഹചര്യത്തിലാണ് ആഷിക് അബു തന്റെ പിന്തുണ അറിയിച്ചത്.
ജോജുവിന്റെ ചിത്രത്തോടൊപ്പം ‘യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’, എന്ന കുറിപ്പും ആഷിക് അബു പങ്കുവച്ചു.
- Advertisement -
ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ദേശീയപാതാ ഉപരോധ സമരത്തിനെതിരെ ജോജു പ്രതികരിച്ചതാണ് വിവാദങ്ങളുടെ തുടക്കം. തുടർന്ന് കോൺഗ്രസ് പ്രവർത്തകരും ജോജുവും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ജോജുവിന്റെ വാഹനം തല്ലി തകർക്കുകയും ചെയ്തു. ജോജുവിനെതിരേ അക്രമം നടത്തിയവർക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.
- Advertisement -