ന്യൂഡൽഹി: രോഹിത് ശർമയെ ഇന്ത്യയുടെ പുതിയ ട്വന്റി 20 ക്യാപ്റ്റനായി നിയമിച്ചു. ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്ബരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കെഎൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ.
വീരാട് കോലിക്ക് വിശ്രമം അനുവദിച്ചു. സ്ഥാനമൊഴിഞ്ഞ കോലിക്ക് പകരക്കാരനായാണ് രോഹിതിനെ നിയമിച്ചത്. ഋതുരാജ് ഗെയ്ക്ക് വാദ്, വെങ്കിടേഷ് അയ്യർ, ഹർഷാൽ പട്ടേൽ, ആവേശ് ഖാൻ എന്നിവരും ടീമിൽ ഇടം പിടിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്ബര ഈ മാസം 17നാണ് ആരംഭിക്കുക.
- Advertisement -
ടീം ഇന്ത്യ: രോഹിത് ശർമ, കെഎൽ രാഹുൽ, ഋതുരാജ് ഗെയ്ക്ക് വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, വെങ്കിടേഷ് അയ്യർ, യുവേന്ദ്ര ചാഹൽ, ആർ അശ്വിൻ, ആക്സർ പട്ടേൽ, ആവേശ് ഖാൻ, ഭുവനേശ്വർ കുമാർ, ദീപക് ചഹാർ, ഹർഷാൽ പട്ടേൽ, മുഹമ്മദ് സിറാജ്
- Advertisement -