കൊല്ലം കുളത്തൂപ്പുഴയില്‍ ഒമ്ബതു വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം. മര്‍ദനം പതിവായതോടെ പിതാവ് ബൈജുവിനെതിരെ നാട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്.
വലിയ മരക്കഷണങ്ങള്‍ ഉപയോഗിച്ചാണ് കുട്ടിയെ ഇയാള്‍ ഉപദ്രവിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പിതാവ് തന്നെ പതിവായി മര്‍ദ്ദിക്കാറുണ്ടെന്ന് കുട്ടി മൊഴിനല്‍കി. മരക്കഷ്ണങ്ങളും, ഗ്യാസ് സിലിണ്ടറില്‍ ഉപയോഗിക്കുന്ന ട്യൂബും ഉപയോഗിച്ചാണ് കുട്ടിയെ മര്‍ദിക്കുന്നത്.
- Advertisement -
പലപ്പോഴും നിലത്തിട്ട് വലിച്ചിഴയ്ക്കുമെന്നും ഒമ്ബത് വയസ്സുകാരന്‍ പറഞ്ഞു. കൂട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരന്തരമായി വീട്ടില്‍ നിന്നും കരച്ചില്‍ കേട്ടതോടെയാണ് നാട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കുളത്തൂപ്പുഴ റോക്ക് വുഡ് കടവ് പുറമ്ബോക്കിലാണ് ബൈജു രണ്ടു മക്കളുമായി താമസിക്കുന്നത്. ബൈജു പതിവായി ലഹരി ഉപയോഗിക്കാറുണ്ടെന്നും നാട്ടുകാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. പൊലീസ് കസ്റ്റഡിയിലുള്ള ബൈജുവിനെ ചോദ്യം ചെയ്തുവരികയാണ്.
- Advertisement -